മൊമെൻ്റം സൂചകങ്ങൾ നിഷ്പക്ഷം ; നിഫ്റ്റി 25,000 ലെവലിന് മുകളിലാണെങ്കിൽ പോസിറ്റീവ് ചായ്‌വ് തുടരും
സെപ്റ്റംബർ 10ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 104.70 പോയിന്റ് (0.42%) ഉയർന്ന് 25,041.10 ൽ ക്ലോസ് ചെയ്തു. സൂചിക 25,000 ലെവലിന് മുകളിലാണെങ്കിൽ പോസിറ്റീവ് ചായ്‌വ് തുടരും.
നിഫ്റ്റി ഉയർന്ന് 24,999.40ൽ വ്യാപാരം ആരംഭിച്ചു. രാവിലെ തന്നെ 24,896.80 എന്ന താഴ്ന്ന നിലവാരത്തിലെത്തി. തുടർന്ന് സൂചിക ഉയർന്ന് 25,130.50 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. 25,041.10 ൽ ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്കുകളും ധനകാര്യ സേവനങ്ങളും ഒഴികെ എല്ലാ മേഖലകളും ഉയർന്നു. മാധ്യമങ്ങൾ, ഐടി, ഫാർമ, റിയൽ എസ്റ്റേറ്റ് മേഖലകളാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. 1708 ഓഹരികൾ ഉയരുകയും 882 ഓഹരികൾ ഇടിയുകയും 108 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാല വിപണിയുടെ രീതി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റി സൂചികയിലെ ഉയർന്ന നേട്ടം ഡിവിസ് ലാബ്, മെെൻഡ് ട്രീ, എയർടെൽ, വിപ്രോ എന്നിവയ്ക്കാണ്. എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ്, ബജാജ് ഫിൻസെർവ്, ശ്രീറാം ഫിൻ എന്നിവയ്ക്കാണു കൂടുതൽ നേട്ടം.
മൊമെൻ്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. നിഫ്റ്റി ഇടക്കാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മാത്രമല്ല, സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 25,100 ലെവലിൽ ഹ്രസ്വകാല പ്രതിരോധമുണ്ട്, പിന്തുണ 25000 ആണ്. സൂചിക 25,000 ലെവലിന് മുകളിൽ തുടരുകയാണെങ്കിൽ പോസിറ്റീവ് ബയസ് ഇന്നും തുടരും.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 25,000 -24,900 -24,800
പ്രതിരോധം 25,100 -25,200 -25,300
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 24,800 -24,400
പ്രതിരോധം 25,350 -25,850.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 154.50 പോയിൻ്റ് നേട്ടത്തിൽ 51,272.30 ലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ഉയർന്ന നിരക്കിന് മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയർച്ച തുടരുന്നതിനുള്ള സാധ്യത സൂചിപ്പിക്കുന്നു.
സൂചിക 51,400 ൽ ഇൻട്രാഡേ പ്രതിരോധം നേരിടുന്നു. പിന്തുണ 51,200 ആണ്. സൂചിക 51,400 നു മുകളിൽ നീങ്ങുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം.
ഇൻട്രാഡേസപ്പോർട്ട്
51,200 -51,000 -50,800
പ്രതിരോധം
51,400 -51,600 -51,800
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക് പിന്തുണ 50,700 -49,600
പ്രതിരോധം 51,750 -52,775.