നിഫ്റ്റി ഹ്രസ്വ-ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളില്‍; ഇന്‍ട്രാഡേ പിന്തുണ 22,680ല്‍
ഏപ്രില്‍ 10ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി റെക്കോഡ് ഉയരം പരീക്ഷിച്ചിട്ട് 111.05 പോയിന്റ് (0.49 ശതമാനം) ഉയര്‍ന്ന് 22,753.80ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 22,680 ന് മുകളില്‍ നില്‍ക്കുകയാണെങ്കില്‍ ബുള്ളിഷ് ട്രെന്‍ഡ് തുടരും.
നിഫ്റ്റി ഉയര്‍ന്ന് 22,720.30ല്‍ വ്യാപാരം തുടങ്ങി 22,753.80ല്‍ ക്ലോസ് ചെയ്യുന്നതിന് മുമ്പ് 22775.70 എന്ന റെക്കോഡ് ഉയരം പരീക്ഷിച്ചു. ഫാര്‍മയും ഓട്ടോയും ഒഴികെ എല്ലാ മേഖലകളും പോസിറ്റീവ് ആയാണ് ക്ലോസ് ചെയ്തത്. മീഡിയ, പൊതുമേഖലാ ബാങ്ക്, എഫ്.എം.സി.ജി, ലോഹം എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍. 1,198 ഓഹരികള്‍ ഉയര്‍ന്നു, 1,228 ഓഹരികള്‍ ഇടിഞ്ഞു, 171 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.
നിഫ്റ്റിയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം കോള്‍ ഇന്ത്യ, ബി.പി.സി.എല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐ.ടി.സി എന്നിവയ്ക്കാണ്. എച്ച്.ഡി.എഫ്.സി ലൈഫ്, സിപ്ല, ഡിവിസ് ലാബ്, മാരുതി എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ്
പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ്
ചെയ്തു. നിഫ്റ്റിക്ക് 22,680ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് വരും ദിവസങ്ങളിലും തുടരാം.
ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 22,680 -22,620 -22,550
പ്രതിരോധം 22,775 -22,850 -22925
(15-മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 22,500 -21,850
പ്രതിരോധം 23,000 -23,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 256.05 പോയിന്റ് നേട്ടം രേഖപ്പെടുത്തി 48,986.60 എന്ന റെക്കോഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മാത്രമല്ല, സൂചിക ദൈനംദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി റെക്കോഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. മുന്നേറ്റം തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
സൂചികയ്ക്ക് 49,050ല്‍ ഇന്‍ട്രാഡേ റെസിസ്റ്റന്‍സ് ഉണ്ട്. സൂചിക ഈ ലെവല്‍ മറികടക്കുകയാണെങ്കില്‍, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 49,500 ലെവലിലാണ്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
48,000 - 48,600 -48,400
പ്രതിരോധ നിലകള്‍
49,050 -49,250 -49,450
(15 മിനിറ്റ് ചാര്‍ട്ടുകള്‍).
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക്
ഹ്രസ്വകാല സപ്പോര്‍ട്ട് 48,500 -47,000
പ്രതിരോധം 49,500 -50,500.