തുടര്‍ച്ചയായ നേട്ടത്തിന് നിഫ്റ്റിക്ക് മറികടക്കണം 21,800ലെ പ്രതിരോധം

ഫെബ്രുവരി ഒന്‍പതിലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-02-12 08:53 IST

നിഫ്റ്റി 64.55 പോയിന്റ് (0.37 ശതമാനം) ഉയര്‍ന്ന് 21,782.80ലാണു ക്ലോസ് ചെയ്തത്. ഇന്‍ട്രാഡേ റെസിസ്റ്റന്‍സ് ലെവല്‍ 21800ന് മുകളില്‍ നിഫ്റ്റി നില്‍ക്കുകയാണെങ്കില്‍ പോസിറ്റീവ് ആക്കം തുടരും.

നിഫ്റ്റി ഉയര്‍ന്ന് 21,727ല്‍ വ്യാപാരം ആരംഭിച്ചു, മുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് നിഫ്റ്റി 21,629.90 എന്ന താഴ്ന്ന നിലവാരത്തിലെത്തി. പിന്നീട് സൂചിക ക്രമേണ ഉയര്‍ന്ന് 21,804.40 എന്ന ഉയര്‍ന്ന നിലവാരത്തിലെത്തി, ഒടുവില്‍ 21,782.80ല്‍ ക്ലോസ് ചെയ്തു.

ബാങ്കുകള്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഫാര്‍മ, എഫ്.എം.സി.ജി എന്നിവയാണ് കാര്യമായ നേട്ടമുണ്ടാക്കിയത്. ലോഹം, ഐ.ടി, ഓട്ടോ എന്നിവയാണ് പ്രധാന നഷ്ടം നേരിട്ടത്. വിശാലവിപണി നെഗറ്റീവ് ആയിരുന്നു. 721 ഓഹരികള്‍ ഉയര്‍ന്നു, 1719 ഓഹരികള്‍ ഇടിഞ്ഞു, 89 എണ്ണം മാറ്റമില്ലാതെ തുടരുന്നു.

നിഫ്റ്റിയില്‍ ഗ്രാസിം, എസ്.ബി.ഐ, അപ്പോളോ ഹോസ്പിറ്റല്‍സ്, സണ്‍ ഫാര്‍മ എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഒ.എന്‍.ജി.സി, ഭാരതി എയര്‍ടെല്‍, എന്‍.ടി.പി.സി എന്നിവയ്ക്കാണു പ്രധാന നഷ്ടം.

നിഫ്റ്റി ഇടത്തരം, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു.

സൂചികയ്ക്ക് 21,800ല്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് ഇന്നും തുടരാം. 21,750ലാണ് ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 21,725-21,650-21,550

റെസിസ്റ്റന്‍സ് ലെവലുകള്‍ 21,800-21,900-22,000

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷനല്‍ ട്രേഡേഴ്‌സിനു ഹ്രസ്വകാല സപ്പോര്‍ട്ട് 21,750-21,160

പ്രതിരോധം 22,125-22,500.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 622.55 പോയിന്റ് നേട്ടത്തില്‍ 45,634.55ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു. മൂവിംഗ് ശരാശരികള്‍ ഭിന്ന പ്രവണതകള്‍ സൂചിപ്പിക്കുന്നു. എങ്കിലും സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. സൂചിക 45,600നു മുകളിലാണെങ്കില്‍ പോസിറ്റീവ് ആക്കം തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 46,600ലാണ്.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 45,520-45,250-45,000

പ്രതിരോധ നിലകള്‍ 45,725-46,050-46,300

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷനല്‍ ട്രേഡര്‍മാര്‍ക്കു ഹ്രസ്വകാല സപ്പോര്‍ട്ട് 45,600-44,450

പ്രതിരോധം 46,600-47500.

Tags:    

Similar News