നിഫ്റ്റിയിൽ കുറച്ച് ദിവസം കൂടി സമാഹരണം തുടർന്നേക്കാം

മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണതയിൽ

Update:2024-01-12 09:20 IST

(ജനുവരി 11ലെ മാർക്കറ്റ് ക്ലോസിംഗ് അടിസ്ഥാനമാക്കി) 

നിഫ്റ്റി 28.50 പോയിന്റ് (0.13 ശതമാനം) ഉയർന്ന് 21,647.20 ലാണ് ക്ലോസ് ചെയ്തത്. 21,450-21,835 എന്ന ട്രേഡിംഗ് ബാൻഡിനുള്ളിൽ നടക്കുന്ന സമാഹരണം കുറച്ച് ദിവസം കൂടി തുടർന്നേക്കാം.

നിഫ്റ്റി ഉയർന്ന് 21,688 ൽ വ്യാപാരം തുടങ്ങി. 21,726.50 ൽ ഉയർന്ന നിലവാരം പരീക്ഷിച്ചു. സൂചിക ക്രമേണ ഇടിഞ്ഞ് 21,647.20 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലവാരമായ 21,593.80 ൽ എത്തി.
ഓട്ടോ, ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ മാധ്യമങ്ങൾ, ഐ.ടി, എഫ്.എം.സി.ജി, ഫാർമ എന്നിവയ്ക്കാണ് പ്രധാന നഷ്ടം. വിശാലവിപണി പോസിറ്റീവ് ആയിരുന്നു, 1466 ഓഹരികൾ ഉയർന്നു, 906 എണ്ണം ഇടിഞ്ഞു, 142 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിയിൽ ഹീറാേ മോട്ടോ കോർപ്, ബജാജ് ഓട്ടോ, റിലയൻസ്, ആക്സിസ് ബാങ്ക് എന്നിവ കൂടുതൽ നേട്ടം ഉണ്ടാക്കിയപ്പോൾ ഇൻഫോസിസ്, ഡോ. റെഡ്ഡീസ്, എസ്.ബി.ഐ. ലൈഫ്, ഹിന്ദുസ്ഥാൻ യൂണിലീവർ എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ സൂചിക ചെറിയ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ അല്പം പോസിറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. നിഫ്റ്റി 21,450-21,835 എന്ന കൺസോളിഡേഷൻ ബാൻഡിനുള്ളിൽ തുടരുന്നു, ഈ സമാഹരണം കുറച്ച് ദിവസത്തേക്ക് കൂടി തുടരാം. ഒരു ദിശ നിർണ്ണയിക്കുന്നതിന്, സൂചിക ഈ ലെവലുകളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് പുറത്തുകടക്കണം.



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 21,600- 21,530- 21,450
റെസിസ്റ്റൻസ് ലെവലുകൾ
21,680- 21,765- 21,850
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്ക് ഹ്രസ്വകാല സപ്പോർട്ട് 21,500- 21,000
പ്രതിരോധം 21,835 -22 ,200.

ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 77.50 പോയിന്റ് നേട്ടത്തിൽ 47,438.35 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ തുടരുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തിയെങ്കിലും 47,400 എന്ന പ്രതിരോധത്തിന് തൊട്ടു മുകളിൽ ക്ലോസ് ചെയ്തു. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. അല്ലെങ്കിൽ, സമീപകാല മാന്ദ്യം പുനരാരംഭിക്കാം.



 



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 47,400 -47,200 -47,000
പ്രതിരോധ നിലകൾ
47,600 -47,850 -48,050
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 46,500- 45400
പ്രതിരോധം 47,400 - 48,650
Tags:    

Similar News