പോസിറ്റീവ് സൂചകങ്ങളിൽ ഇന്നും വിപണിക്ക് പ്രതീക്ഷ

നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിൽ

Update:2023-07-07 09:07 IST

നിഫ്റ്റി 98.80 പോയിന്റ് (0.51 ശതമാനം) ഉയർന്ന് 19,497.30 എന്ന റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. സൂചിക 19,512 ന് മുകളിൽ നീങ്ങുകയാണെങ്കിൽ, ബുള്ളിഷ് പ്രവണത ഇന്നും തുടരാം. 

നിഫ്റ്റി ഉയർന്ന് 19,385.70 ൽ വ്യാപാരം ആരംഭിച്ചു. ഈ ആക്കം സെഷനിലുടനീളം തുടർന്നു, 19,497.30 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 19,512 ലെ എക്കാലത്തെയും ഉയർന്ന നിലവാരം പരീക്ഷിച്ചു.

എഫ്എംസിജിയും ഐടിയും ഒഴികെ എല്ലാ മേഖലകളും നല്ല നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. റിയൽറ്റി, മീഡിയ, ഓട്ടോ, പിഎസ്‌യു ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. വിശാല വിപണി പോസിറ്റീവ് ആയിരുന്നു. 1313 ഓഹരികൾ ഉയർന്നു, 906 എണ്ണം ഇടിഞ്ഞു, 167 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റൽസ്, പവർ ഗ്രിഡ്, ടാറ്റാ മോട്ടോഴ്സ് എന്നിവ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയപ്പോൾ പ്രധാന നഷ്ടം ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ലെെഫ്, മാരുതി സുസുകി, എച്ച്സിഎൽ ടെക് എന്നിവയ്ക്കാണ്.

സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. രണ്ട് ദിവസത്തെ സമാഹരണത്തിന് ശേഷം സൂചിക ദൈനംദിന ചാർട്ടിൽ ബുള്ളിഷ് കാൻഡിൽ രൂപപ്പെടുത്തി. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ആക്കം ഇപ്പോഴും ബുള്ളുകൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്.

സൂചികയ്ക്ക് 19,512-ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാം. ഹ്രസ്വകാല പ്രതിരോധം 19,750 ലെവലിൽ തുടരുന്നു. നിഫ്റ്റിക്ക് 19,250-ൽ ഹ്രസ്വകാല പിന്തുണയുണ്ട്.




പിന്തുണ - പ്രതിരോധനിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

19,435-19,340-19,265

റെസിസ്റ്റൻസ് ലെവലുകൾ

19,512-19,580-19,650

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 188.10 പോയിന്റ് നേട്ടത്തിൽ 45,339.90 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. രണ്ട് ഡോജി കാൻഡിലുകൾക്കു ശേഷം സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി. വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരാൻ കഴിയുമെന്ന് ഈ പാറ്റേൺ സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 45,400 ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 45,100 ൽ തുടരുന്നു.



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

45,100 - 44,925 - 44,750

പ്രതിരോധ നിലകൾ

45,400 -45,650 -45,850

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News