നിഫ്റ്റി ഇടക്കാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിൽ
നിഫ്റ്റിക്ക് 19,300-19,250 ൽ പിന്തുണ
നിഫ്റ്റി ഇന്നലെ 55.1 പോയിന്റ് (0.28 ശതമാനം) നഷ്ടത്തിൽ 19,384.3 ൽ ക്ലോസ് ചെയ്തു. ഉയർന്ന ഭാഗത്ത് 19,525 നിഫ്റ്റിക്ക് ഹ്രസ്വകാല പ്രതിരോധമായി നിൽക്കുന്നു.
നിഫ്റ്റി ഉയർന്ന് 19,497.40 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 19,507.7 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. സൂചിക ക്രമേണ താഴ്ന്ന് 19,361.8 എന്ന ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി ഒടുവിൽ 19,384.30 ൽ ക്ലോസ് ചെയ്തു.
പൊതുമേഖലാ ബാങ്ക്, മീഡിയ, ഫാർമ, റിയൽറ്റി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, ഐടി, ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നിവയ്ക്കാണ് പ്രധാന നഷ്ടം. 1163 ഓഹരികൾ ഉയർന്നു, 1074 ഓഹരികൾ ഇടിഞ്ഞു, 156 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ഒഎൻജിസി, ഐഷർ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, നെസ്ലെ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം അദാനി എന്റർപ്രൈസസ്, അൾട്രാ ടെക് സിമന്റ്,ബിപിസിഎൽ, ഇൻഫാേസിസ് എന്നിവയ്ക്കാണ്.
സൂചിക ഇടക്കാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക ദൈനംദിന ചാർട്ടിൽ / ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. നിഫ്റ്റിക്ക് 19,300-19,250 ൽ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ, വരും ദിവസങ്ങളിൽ കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം. അല്ലെങ്കിൽ സമാഹരണം കുറച്ച് ദിവസം കൂടി തുടർന്നേക്കാം. ബുള്ളിഷ് ട്രെൻഡ് പുനരാരംഭിക്കുന്നതിന് സൂചിക 19,525-ന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,350-19,300-19,250
റെസിസ്റ്റൻസ് ലെവലുകൾ
19,410-19,475-19,525
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 105.6 പോയിന്റ് നഷ്ടത്തിൽ 44,639.45 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, സൂചിക ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ കാൻഡിലിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. ഹ്രസ്വകാല പിന്തുണ 44,500 ൽ തുടരുന്നു. സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ, ഹ്രസ്വകാല ട്രെൻഡ് താഴേക്ക് തിരിയാം. അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 44,800 ലെവലിലാണ്. ഒരു പുൾബാക്ക് റാലിക്ക്, സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,600 -44,400 -44,200
പ്രതിരോധ നിലകൾ
44,800 -45,000 -45,150
(15 മിനിറ്റ് ചാർട്ടുകൾ)