നിഫ്റ്റി ഈ നിലയില്‍ സമാഹരണം തുടരുമോ അതോ ഉയരുമോ? ഈ ലെവല്‍ ക്രോസ് ചെയ്യുന്നത് നിര്‍ണായകം
ജൂണ്‍ 12 ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 23,441.90 എന്ന റെക്കോര്‍ഡ് അടയാളപ്പെടുത്തി. എന്നാല്‍ ക്ലോസിംഗ് 58.10 പോയിന്റ് (0.25 ശതമാനം) ഉയര്‍ന്ന് 23,322.95 ലാണ്. മുന്നേറ്റം തുടരുന്നതിന് സൂചിക 23,340 എന്ന ഹ്രസ്വകാല പ്രതിരോധ നിലയ്ക്ക് മുകളില്‍ ക്ലോസ് ചെയ്യണം.
നിഫ്റ്റി ഉയര്‍ന്ന് 23,344.40ല്‍ വ്യാപാരം തുടങ്ങി. രാവിലെ 23,441.90 എന്ന ഉയര്‍ന്ന നിലവാരം പരീക്ഷിച്ചു. സൂചിക ക്രമേണ താഴ്ന്ന് 23,295.90 എന്ന നിലയിലെത്തി. 23,322.95 ല്‍ ക്ലോസ് ചെയ്തു. മാധ്യമങ്ങള്‍, പൊതുമേഖലാ ബാങ്ക്, ലോഹം, ധനകാര്യ സേവന മേഖലകള്‍ എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്, എഫ്എംസിജി, ഓട്ടോ, റിയല്‍റ്റി മേഖലകള്‍ താഴ്ന്നു ക്ലോസ് ചെയ്തു.
നിഫ്റ്റി 50യില്‍ കോള്‍ ഇന്ത്യ, പവര്‍ ഗ്രിഡ്, ഐഷര്‍ മോട്ടോഴ്‌സ്, എസ്ബിഐ ലൈഫ് എന്നിവയാണു കൂടുതല്‍ ഉയര്‍ന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, ടാറ്റാ കണ്‍സ്യൂമര്‍ എന്നിവയക്കാണു കൂടുതല്‍ നഷ്ടം.
മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീര്‍ഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ തുടര്‍ച്ചയായി മൂന്നാമത്തെ ചെറിയ ബ്ലായ്ക്ക് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഒരു സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 23,340 ല്‍ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്താല്‍ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരും. അല്ലെങ്കില്‍, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 23,200 ലാണ്.
ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 23,200 -23,050 -22,900
പ്രതിരോധം 23,400 -23,550 -23,700
(15-മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 22,800 -22,400
പ്രതിരോധം 23,340 -23,800.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 189.35 പോയിന്റ് നേട്ടത്തില്‍ 49,895.10 ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. എങ്കിലും സൂചിക ഡെയ്ലി ചാര്‍ട്ടില്‍ ഒരു ഡോജി കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഒരു സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു. ഹ്രസ്വകാല പിന്തുണ 49,500 ലാണ്. സൂചിക ഈ നിലയ്ക്ക് മുകളില്‍ തുടരുകയാണെങ്കില്‍, സമാഹരണം കുറച്ചു ദിവസത്തേക്ക് കൂടി തുടരും. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പ്രതിരോധം 50,100 ലെവലിലാണ്. അപ്ട്രെന്‍ഡ് പുനരാരംഭിക്കുന്നതിന് ഈ ലെവലിന് മുകളില്‍ സൂചിക ക്ലോസ് ചെയ്യേണ്ടതുണ്ട്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 49,600 -49,100 -48,655
പ്രതിരോധ നിലകള്‍
50,100 -50,500 -50,900
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്കു
ഹ്രസ്വകാല സപ്പോര്‍ട്ട് 49,500 -48,000
പ്രതിരോധം 51,000 -52,300.