നിഫ്റ്റി ഈ നിലയ്ക്ക് താഴെ നീങ്ങുകയാണെങ്കില്‍ സൂചികയില്‍ കൂടുതല്‍ ഇടിവ് പ്രതീക്ഷിക്കാം
മാർച്ച് 12ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 3.05 പോയിൻ്റ് (0.01 ശതമാനം) ഉയർന്ന് 22,335.70 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 22,300ന് മുകളിൽ തുടർന്നാൽ ഒരു പുൾബാക്ക് റാലി പ്രതീക്ഷിക്കാം.
നിഫ്റ്റി ചെറിയ ഉയർച്ചയോടെ 22,334.30 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ തന്നെ 22,452.60 എന്ന ഇൻട്രാഡേ ഉയർന്ന നിലവാരം പരീക്ഷിച്ചു. തുടർന്ന് സൂചിക കുത്തനെ ഇടിഞ്ഞ് ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലവാരമായ 22,256.00 ൽ എത്തി. 22,335.70ൽ ക്ലോസ് ചെയ്തു.
ഐ.ടി, ധനകാര്യ സേവനങ്ങൾ, സ്വകാര്യ ബാങ്കുകൾ എന്നിവ ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. റിയൽ എസ്റ്റേറ്റ്, പൊതുമേഖലാ ബാങ്കുകൾ, മാധ്യമങ്ങൾ, ലോഹം തുടങ്ങിയ മേഖലകളാണ് കൂടുതൽ താഴ്ന്നത്. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 306 ഓഹരികൾ ഉയർന്നു, 2170 ഓഹരികൾ ഇടിഞ്ഞു, 81എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിയിൽ എച്ച്.ഡി.എഫ്.സി ബാങ്ക്, ടി.സി.എസ്, എൽ.ടി.ഐ മെെൻഡ് ട്രീ, മാരുതി എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ അദാനി എൻ്റർപ്രൈസസ്, സിപ്ല, ഗ്രാസിം, അദാനി പോർട്ട്‌സ് തുടങ്ങിയ ഓഹരികൾ കൂടുതൽ നഷ്ടത്തിലായി.
നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെൻ്റം സൂചകങ്ങൾ പാേസിറ്റീവ് പ്രവണത കാണിക്കുന്നു. എങ്കിലും സൂചിക ഡെയ്‌ലി ചാർട്ടിൽ ഒരു ഡോജി മെഴുകുതിരി രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിനു തൊട്ടു മുകളിൽ ക്ലോസ് ചെയ്തു. ഈ മെഴുകുതിരി വിപണിയിലെ അനിശ്ചിതത്വത്തെ സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 22,300 ലെവലിൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ നീങ്ങിയാൽ ദോഷകരമായ നീക്കം പ്രതീക്ഷിക്കാം. അല്ലെങ്കിൽ, പിന്തുണ ഏരിയയിൽ നിന്ന് ഒരു പുൾ ബായ്ക്ക് റാലി പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 22,385 ലെവലിലാണ്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 22,300 -22,225 -22,150
പ്രതിരോധം 22,385 -22,450 -22,525
(15-മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ: 22,300 -21,835
പ്രതിരോധം 22,750 -23,250.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 45.45 പോയിൻ്റ് നഷ്ടത്തിൽ 47,282.40ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പാേസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ ഒരു ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിനു താഴെ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 47,200ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെയാണെങ്കിൽ ഇന്നും മാന്ദ്യം തുടരാം. 47,450 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. ഒരു പുൾബാക്ക് റാലിക്ക്, ഈ ലെവൽ കവിഞ്ഞിരിക്കണം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 47,200 -47,000 -46,800
പ്രതിരോധ നിലകൾ
47,450 -47,800 -48,000
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 47,000 -45,300
പ്രതിരോധം 48,500 -50,000.