വ്യാപാരം 19,400-ന് താഴെ നിൽക്കുകയാണെങ്കിൽ വിപണിയിൽ ഇടിവ് തുടരാം

നിഫ്റ്റി സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്

Update:2023-08-14 08:44 IST

നിഫ്റ്റി വെള്ളിയാഴ്ച 114.80 പോയിന്റ് (0.59 ശതമാനം) നഷ്ടത്തിൽ 19,428.30 ൽ സെഷൻ അവസാനിപ്പിച്ചു. നിഫ്റ്റി 19,400-ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ മാന്ദ്യം തുടരും.

വെള്ളിയാഴ്ച നിഫ്റ്റി അൽപം ഉയർന്ന് 19,554.30 ൽ വ്യാപാരം തുടങ്ങി. സൂചിക ക്രമേണ ഇടിഞ്ഞ് 19,428.30 ൽ ക്ലോസ് ചെയ്യുന്നതിന് മുമ്പ് 19,412.80 എന്ന ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

പൊതുമേഖലാ ബാങ്കുകൾ ഒഴികെയുള്ള എല്ലാ മേഖലകളും വെള്ളിയാഴ്ച നഷ്ടത്തിൽ അവസാനിച്ചു. മീഡിയ, ഫാർമ, പ്രൈവറ്റ് ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 852 ഓഹരികൾ ഉയർന്നു, 1411 ഓഹരികൾ ഇടിഞ്ഞു, 145 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിക്ക് കീഴിൽ എച്ച്സിഎൽ ടെക്, പവർ ഗ്രിഡ്, ടെെറ്റൻ, റിലയൻസ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം ഇൻഡസ് ഇൻഡ് ബാങ്ക്, എൻടിപിസി, ഡിവിസ് ലാബ്, എസ്ബിഐ ലൈഫ് എന്നിവയ്ക്കാണ്.

സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. ഒപ്പം ആക്കം സൂചകങ്ങൾ താഴോട്ടുള്ള പക്ഷപാതം സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക്  കാൻഡിൽ (black candle)രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ആക്കം കരടികൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്.

വ്യാപാരം 19,400-ന് താഴെ നിൽക്കുകയാണെങ്കിൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. ഹ്രസ്വകാല പിന്തുണ 19300-ൽ തുടരുന്നു. പുൾബായ്ക്ക് റാലിക്ക്, സൂചിക 19,480-ന് മുകളിൽ നീങ്ങേണ്ടതുണ്ട്.


പിന്തുണ-പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

19,400-19,350-19,300

റെസിസ്റ്റൻസ് ലെവലുകൾ

19,480-19,550-19,620

(15 മിനിറ്റ് ചാർട്ടുകൾ) 

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 342.70 പോയിന്റ് നഷ്ടത്തിൽ 44,199.10 ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. മാത്രമല്ല, സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലാക്ക്  കാൻഡിൽ രൂപപ്പെടുത്തി മുൻകാല പിന്തുണയായ 44,500-ന് താഴെയായി ക്ലോസ് ചെയ്തു. സൂചിക 44,500-നു താഴെയാണെങ്കിൽ ഇടിവ് തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 43,500-ലാണ്.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

44,000 -43,800 -43,600

പ്രതിരോധ നിലകൾ

44,250- 44,450 -44.670

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News