നിഫ്റ്റിക്ക് നെഗറ്റീവ് ചായ്‌വ്;പുൾബാക്ക് റാലിക്ക് 24,200 എന്ന ഇൻട്രാഡേ പ്രതിരോധത്തെ മറികടക്കണം

ഓഗസ്റ്റ് 13 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-08-14 08:34 IST

Image credit : canva

നിഫ്റ്റി 208.00 പോയിന്റ് (0.85%) താഴ്ന്ന് 24,139.00 ലാണ് ക്ലോസ് ചെയ്തത്. സൂചിക 24,100.00 ന് താഴെ നിലനിന്നാൽ മാന്ദ്യം തുടരാം.
നിഫ്റ്റി താഴ്ന്ന് 24,342.30 ൽ വ്യാപാരം ആരംഭിച്ചു. കൂടുതൽ താഴുന്നതിന് മുമ്പ് 24,359.90 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. തുടർന്ന് സൂചിക 24,139.00 ൽ ക്ലോസ് ചെയ്യുന്നതിന് മുമ്പ് 24,116.50 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി.
ഐടി ഒഴികെ എല്ലാ മേഖലകളും താഴ്ന്നു ക്ലാേസ് ചെയ്തു. ധനകാര്യ സേവനങ്ങൾ, ലോഹങ്ങൾ, ബാങ്കുകൾ, മാധ്യമങ്ങൾ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. 653 ഓഹരികൾ ഉയർന്നു, 1931 ഓഹരികൾ ഇടിഞ്ഞു, 88 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റി സൂചികയിലെ ഏറ്റവും ഉയർന്ന നേട്ടം ടൈറ്റൻ, അപ്പോളോ ഹോസ്‌പിറ്റൽസ്, ഡോ.റെഡ്ഡീസ്, ടാറ്റാ കൺസ്യൂമർ എന്നിവയ്ക്കായിരുന്നു. ബി.പി.സി.എൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ശ്രീറാം ഫിൻ, എച്ച്‌ഡിഎഫ്‌സി ലൈഫ് എന്നിവ കൂടുതൽ നഷ്ടത്തിലായി.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ തുടരുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 24,100 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 24,200 ആണ്. സൂചിക 24,100 ലെവലിന് താഴെ നീങ്ങിയാൽ നെഗറ്റീവ് ട്രെൻഡ് ഇന്നും തുടരാം. ഒരു പുൾബാക്ക് റാലിക്ക് സൂചിക 24,200 എന്ന ഇൻട്രാഡേ പ്രതിരോധത്തെ മറികടക്കേണ്ടതുണ്ട്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 24,100 -24,000 -23,900
പ്രതിരോധം 24,200 -24,300 -24,400
(15 മിനിറ്റ് ചാർട്ടുകൾ).

 

 

പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,000 -23,400 പ്രതിരോധം 24,685 -25,080.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 746.10 പോയിൻ്റ് നഷ്ടത്തിൽ 49,831.85 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ താഴേക്കുള്ള പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ തുടരുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേൺ മാന്ദ്യം തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 49,600 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. കൂടാതെ, ആർ എസ് ഐ (റിലേറ്റീവ് സ്ട്രെൻഗ്ത് ഇൻഡെക്സ്) ഇൻഡിക്കേറ്റർ നിലവിൽ 36 ആണ്, ഇത് സൂചിക അമിതമായി വിറ്റഴിക്കപ്പെടുന്ന നിലയിലാണെന്നു സൂചിപ്പിക്കുന്നു. ആർ എസ് ഐ 30 ലെവലിനെ സമീപിക്കുമ്പോഴെല്ലാം, സൂചിക വീണ്ടും ഉയരാറുണ്ട്. ഒരു പുൾബാക്ക് റാലിക്ക്, സൂചിക ഇൻട്രാഡേ റെസിസ്റ്റൻസ് ലെവൽ 50,000 കടക്കണം.

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

49,800 -49,600 -49,400
പ്രതിരോധ നിലകൾ
50,000 -50,200 -50,450
(15 മിനിറ്റ് ചാർട്ടുകൾ).

 

പൊസിഷനൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 49,600 -48,300
പ്രതിരോധം 51,000 -52,450.
Tags:    

Similar News