സൂചനകൾ ഇന്നും വിപണിക്ക് അനുകൂലം
ജൂൺ 13 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സാങ്കേതിക വിശകലനം
നിഫ്റ്റി ഇന്നലെ 114.65 പോയിന്റ് (0.62 ശതമാനം) ഉയർന്ന് 18,716.15ലാണ് ക്ലോസ് ചെയ്തത്. സൂചിക 18,720 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ പോസിറ്റീവ് ആക്കം തുടരും.
നിഫ്റ്റി ഇന്നലെ ഉയർന്ന് 18,631.80 ൽ വ്യാപാരം ആരംഭിച്ചു. സെഷനിലുടനീളം ഈ പോസിറ്റീവ് പ്രവണത തുടർന്നു. 18,716.15 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് ഇൻട്രാഡേയിലെ ഉയർന്ന നിലയായ 18,728.90 ൽ എത്തി.
ഓട്ടോ ഒഴികെയുള്ള എല്ലാ മേഖലകളും ഉയർന്നു ക്ലാേസ് ചെയ്തു. റിയൽറ്റി, മീഡിയ, എഫ്എംസിജി, ഫാർമ മേഖലകളാണ് മികച്ച നേട്ടമുണ്ടാക്കിയത്. വിശാല മാർക്കറ്റ് പോസിറ്റീവ് ആയിരുന്നു, 1273 ഓഹരികൾ ഉയർന്നു, 946 എണ്ണം ഇടിഞ്ഞു, 152 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ടാറ്റ കൺസ്യൂമർ, സിപ്ല, ഏഷ്യൻ പെയിന്റ്സ്, ടൈറ്റൻ എന്നിവ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയപ്പോൾ പ്രധാന നഷ്ടം കൊട്ടക് മഹീന്ദ്ര ബാങ്ക്, അഡാനി എന്റർപ്രൈസസ്, എച്ച്സിഎൽടെക്, എം ആൻഡ് എം എന്നിവയ്ക്കാണ്.
മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. എന്നാൽ സൂചിക പ്രതിദിന ചാർട്ടിൽ വൈറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ മെഴുകുതിരിക്കു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ കൂടുതൽ ഉയർച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു.
നിഫ്റ്റിക്ക് 18,720 ലെവലിൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. ഉയർച്ചയുടെ തുടർച്ചയ്ക്ക്, സൂചിക ഈ നിലയ്ക്ക് മുകളിൽ വ്യാപാരം ചെയ്തു നിലനിർത്തേണ്ടതുണ്ട്. അപ്പോൾ സൂചിക അടുത്ത ഹ്രസ്വകാല പ്രതിരോധം 18,780 ൽ പരീക്ഷിച്ചേക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 18,680 ലെവലിലാണ്.
പിന്തുണ-പ്രതിരാേധ നിലകൾ
സപ്പോർട്ട് ലെവലുകൾ
18,680-186,30-18,580
റെസിസ്റ്റൻസ് ലെവലുകൾ
18,720-18,770-18,825
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 135.65 പോയിന്റ് നേട്ടത്തിൽ 44,079.85 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. എന്നാൽ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലായി തുടരുന്നു, മാത്രമല്ല, സൂചിക ദൈനംദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിലെ ഉയർന്ന നിലയ്ക്കു സമീപം ക്ലാേസ് ചെയ്തു.
സൂചികയ്ക്ക് 44,125 ലെവലിൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങുകയാണെങ്കിൽ, വരും ദിവസങ്ങളിലും കൂടുതൽ പോസിറ്റീവ് ട്രെൻഡ് തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 43,950 ലെവലിലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
43,950 -43,800 -43,650
പ്രതിരോധ നിലകൾ
44,125 -44,230 -44,350
(15 മിനിറ്റ് ചാർട്ടുകൾ)