സാങ്കേതിക വിശകലനം: ആശങ്കകൾക്കിടയിലും നിഫ്റ്റി മുന്നറുമോ?

ഷെയര്‍ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന സാങ്കേതിക വിശകലനം;

Update:2022-12-15 09:19 IST

സാങ്കേതിക വിശകലനം

ഡിസംബർ 14 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 18,660.30 ൽ ക്ലോസ് ചെയ്തു, 18,600 ന് മുകളിൽ നിലനിന്നാൽ പോസിറ്റീവ് മൊമെന്റം തുടരാം.

നിഫ്റ്റി 18,671.30-ൽ നേട്ടത്തോടെ ഓപ്പൺ ചെയ്തു. രാവിലെ 18,696.10 എന്ന ഇൻട്രാഡേയിലെ ഉയർന്ന നിലവാരം പരീക്ഷിച്ചു. പിന്നീട് സൂചിക 18,632.90 എന്ന ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി, ഒടുവിൽ 52.30 പോയിന്റ് നേട്ടത്തോടെ 18,660.0 ൽ ക്ലോസ് ചെയ്തു. എഫ്എംസിജി ഒഴികെയുള്ള എല്ലാ മേഖലകളും നല്ല നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. റിയൽറ്റി, മെറ്റൽ, ഐടി, മീഡിയ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 1222 ഓഹരികൾ ഉയർന്നു, 937 എണ്ണം ഇടിഞ്ഞു, 169 എണ്ണം മാറ്റമില്ലാതെ തുടർന്നു,
മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. എന്നാൽ സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മാത്രമല്ല, സൂചിക കഴിഞ്ഞ ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ക്ലോസ് ചെയ്തു. കൂടുതൽ മുന്നേറ്റത്തിനുള്ള സാധ്യതയാണ് ഇവ സൂചിപ്പിക്കുന്നത്. ഉയരുമ്പോൾ സൂചികയ്ക്ക് 18,700 ൽ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും കയറ്റം തുടരാം.



 


പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,635-18,600-18,550
റെസിസ്റ്റൻസ് ലെവലുകൾ
18,700-18,750 -18,800
(15 മിനിറ്റ് ചാർട്ടുകൾ)
യുഎസ്, യൂറോപ്യൻ വിപണികൾ താഴ്ന്നു ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികളിൽ ഇന്ന് രാവിലെ സമ്മിശ്രമായ വ്യാപാരമാണ് നടക്കുന്നത്. എസ്‌ജിഎക്‌സ് നിഫ്റ്റി 18,691 ലെവലിലാണ്. ഇതു മുമ്പത്തെ ക്ലോസിംഗിനേക്കാൾ കുറവാണ്. നിഫ്റ്റി ഇന്ന് താഴ്ന്ന നിലവാരത്തിൽ വ്യാപാരം തുടങ്ങിയേക്കാം. വിദേശ നിക്ഷപകർ 372.16 കോടിയുടെ ഓഹരികൾ വാങ്ങി. സ്വദേശി നിക്ഷേപ സ്ഥാപനങ്ങളും 926.45 കോടിയുടെ ഓഹരികൾ വാങ്ങി.

ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത - മുന്നേറ്റം
ബാങ്ക് നിഫ്റ്റി 102.55 പോയിന്റ് ഉയർന്ന് 44,049.10 എന്ന റെക്കോർഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണതയെ സൂചിപ്പിക്കുന്നു. സൂചിക ദൈനംദിന ചാർട്ടിൽ ഒരു ഡോജി മെഴുകുതിരി രൂപീകരിച്ച് റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 44,000-ൽ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിലും പോസിറ്റീവ് ആക്കം തുടരാം. സൂചികയ്ക്ക് 44,400 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്.



 

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 44,000-43,850-43,700
റെസിസ്റ്റൻസ് ലെവലുകൾ
44,150-44,265 -44,400
(15 മിനിറ്റ് ചാർട്ടുകൾ)


Tags:    

Similar News