നിഫ്റ്റി 21,800ന് മുകളില്‍ നിലനിന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരും
ഫെബ്രുവരി 14 ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി.
നിഫ്റ്റി 96.8 പോയിന്റ് (0.45 ശതമാനം) ഉയര്‍ന്ന് 21,840.05ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 21,800ന് മുകളില്‍ തുടര്‍ന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് വരും ദിവസങ്ങളിലും തുടരാം.
നിഫ്റ്റി രാവിലെ ഇടിഞ്ഞ് 21,578.20ല്‍ വ്യാപാരം ആരംഭിച്ച് 21,530.20 എന്ന താഴ്ന്ന നിലവാരത്തിലെത്തി. തുടര്‍ന്ന് സൂചിക കുത്തനെ കയറി ഇന്‍ട്രാഡേയിലെ ഉയര്‍ന്ന നില 21,870.80 പരീക്ഷിച്ചു. 21,840.05ല്‍ ക്ലോസ് ചെയ്തു.
ഐ.ടിയും ഫാര്‍മയും ഒഴികെ എല്ലാ മേഖലകളും നേട്ടത്തില്‍ അവസാനിച്ചു. പൊതുമേഖലാ ബാങ്കുകള്‍, മീഡിയ, മെറ്റല്‍, ഓട്ടോ എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍. വിശാലവിപണി പോസിറ്റീവ് ആയിരുന്നു. 1,574 ഓഹരികള്‍ ഉയര്‍ന്നു, 851 ഓഹരികള്‍ ഇടിഞ്ഞു, 109 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.
നിഫ്റ്റിയില്‍ ബി.പി.സി.എല്‍, എസ്.ബി.ഐ, ഒ.എന്‍.ജി.സി, കോള്‍ ഇന്ത്യ എന്നിവ കൂടുതല്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ ടെക് മഹീന്ദ്ര, സിപ്ല, സണ്‍ ഫാര്‍മ, ഡോ. റെഡ്ഡീസ് എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ദൈനംദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി സമീപകാല സമാഹരണ ബാന്‍ഡായ 21,500-21,800ന്റെ മുകളില്‍ ക്ലോസ് ചെയ്തു. സൂചിക 21,800നു മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് വരും ദിവസങ്ങളിലും തുടരാം. അടുത്ത കടുത്ത പ്രതിരോധം 22,125 ലെവലില്‍ തുടരുന്നു. ശക്തമായ ബുള്ളിഷ് ട്രെന്‍ഡ് വരാന്‍, സൂചിക ഈ നിലയ്ക്ക് മുകളില്‍ ക്ലോസ് ചെയ്യേണ്ടതുണ്ട്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 21,800-21,725-21,650
റെസിസ്റ്റന്‍സ് ലെവലുകള്‍ 21,870-21,935-22,000
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡേഴ്‌സിന് ഹ്രസ്വകാല സപ്പോര്‍ട്ട് 21,500-21,000
പ്രതിരോധം 22,125-22,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 105.90 പോയിന്റ് നേട്ടത്തില്‍ 45,908.30ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ നീണ്ട വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി 45,600 എന്ന മുന്‍ പ്രതിരോധത്തിന് മുകളില്‍ ക്ലോസ് ചെയ്തു. കൂടാതെ, ഡൗണ്‍ ചാനല്‍ പാറ്റേണിന്റെ മുകളിലെ പരിധിക്ക് മുകളില്‍ സൂചിക അവസാനിച്ചു.
സൂചിക 45,600നു മുകളില്‍ തുടരുകയാണെങ്കില്‍, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 46,600 ലെവലില്‍ തുടരുന്നു.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 45,750-45,475-45,200
പ്രതിരോധ നിലകള്‍ 46,100-46,400-46,650
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക് ഹ്രസ്വകാല സപ്പോര്‍ട്ട് 45,600-44,450
പ്രതിരോധം 46,600-48,500