വിപണിയില്‍ ഇന്നലെ ആശ്വാസറാലി കണ്ടെങ്കിലും മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു

മാർച്ച് 14 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update: 2024-03-15 02:58 GMT

നിഫ്റ്റി 148.95 പോയിൻ്റ് അഥവാ 0.68 ശതമാനം ഉയർന്ന് 22,146.65 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഹ്രസ്വകാല സപ്പോർട്ട് ലെവൽ 21,850-ന് മുകളിൽ കുറച്ച് ദിവസത്തേക്ക് സമാഹരിക്കാം.

നിഫ്റ്റി താഴ്ന്ന് 21,982.60ൽ വ്യാപാരം ആരംഭിച്ച് രാവിലെ തന്നെ 21,917.50 എന്ന ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. സൂചിക ക്രമേണ ഉയർന്ന് 22,204.60 എന്ന ഇൻട്രാഡേ ഉയർന്ന നിലവാരം പരീക്ഷിച്ചു. 22,146.65 ൽ ക്ലോസ് ചെയ്തു.

ലോഹം, ഐടി, മീഡിയ, ഫാർമ എന്നിവയാണ് പ്രധാന നേട്ടമുണ്ടാക്കിയ മേഖലകൾ. ബാങ്കും ധനകാര്യ സേവനങ്ങളും നഷ്ടത്തിൽ അവസാനിച്ചു. 1867 ഓഹരികൾ ഉയർന്നു, 614 എണ്ണം ഇടിഞ്ഞു, 81എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റിയിൽ അദാനി എൻ്റർപ്രൈസസ്, അദാനി പോർട്ട്സ്, ഹീറോ മോട്ടോ കോ, ഹിൻഡാൽകോ എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, ആക്‌സിസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ജെ.എസ്‌.ഡബ്ല്യു സ്റ്റീൽ, ബജാജ്‌ ഫിനാൻസ് എന്നിവ കൂടുതൽ നഷ്ടത്തിലായി.

നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ ഒരു വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിനു മുകളിൽ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 21,850-21,900 ഏരിയയിൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ നീങ്ങുകയാണെങ്കിൽ, സമീപകാല ഡൗൺ ട്രെൻഡ് പുനരാരംഭിക്കാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക സപ്പോർട്ട് ലെവലിന് മുകളിൽ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 22,200 ലെവലിൽ തുടരുന്നു.


ഇൻട്രാഡേ ലെവലുകൾ: പിന്തുണ 22,100 -22,000 -21900

പ്രതിരോധം 22,200 -22,300 -22,430

(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ ട്രേഡിംഗ്: ഹ്രസ്വകാല പിന്തുണ 21,850 -21,200

പ്രതിരോധം 22,500 -23,000.


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 191.35 പോയിൻ്റ് നഷ്ടത്തിൽ 46,789.95ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിയേക്കാൾ താഴെയാണ്. മാത്രമല്ല, സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിനു താഴെ ക്ലോസ് ചെയ്തു. ഇടിവ് തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പ്രതിരോധം 47,000 ആണ്, പിന്തുണ 46,000 ലെവലിലാണ്.


ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 46,680 -46,450 -46 200

പ്രതിരോധ നിലകൾ 46,950 -47,200 -47,430

(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡർമാർക്കു ഹ്രസ്വകാല സപ്പോർട്ട് 46,000 -44,500

പ്രതിരോധം 47,000 -48,500

Tags:    

Similar News