നിഫ്റ്റിക്ക് 22,250ല്‍ ഹ്രസ്വകാല പ്രതിരോധം; മുകളില്‍ നിലനില്‍ക്കാനായാല്‍ ഉയര്‍ച്ച തുടരാം
മെയ് 14ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 113.80 പോയിന്റ് (0.51 ശതമാനം) ഉയര്‍ന്ന് 22,217.85ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 22,250ന് മുകളില്‍ നിലനിന്നാല്‍ പോസിറ്റീവ് ചായ്‌വ് തുടരും.
നിഫ്റ്റി ഉയര്‍ന്ന് 22,112.90ല്‍ വ്യാപാരം തുടങ്ങി. രാവിലെ 22,081.30 എന്ന താഴ്ന്ന നിലയിലെത്തി. സൂചിക ക്രമേണ ഉയര്‍ന്ന് 22,217.85ല്‍ ക്ലോസ് ചെയ്യുന്നതിനുമുമ്പ് ഉയര്‍ന്ന നിലയായ 22,270.10 പരീക്ഷിച്ചു.
മെറ്റല്‍, ഓട്ടോ, പി.എസ്.യു ബാങ്കുകള്‍, റിയല്‍റ്റി എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍, എഫ്.എം.സി.ജി, ഫാര്‍മ എന്നിവ നഷ്ടത്തിലായി. വിശാലവിപണി പോസിറ്റീവ് ആയിരുന്നു. 1,829 ഓഹരികള്‍ ഉയര്‍ന്നു, 633 എണ്ണം ഇടിഞ്ഞു, 144 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.
നിഫ്റ്റിക്ക് കീഴില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം അദാനി എന്റര്‍പ്രൈസസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്പ്, എല്‍ ആന്‍ഡ് ടി എന്നിവയ്ക്കായിരുന്നു. കൂടുതല്‍ നഷ്ടം സിപ്ല, ടി.സി.എസ്, ടാറ്റാ കണ്‍സ്യൂമര്‍, നെസ്‌ലെ എന്നിവയ്ക്കാണ്.
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു. എങ്കിലും സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ സ്റ്റിക് രൂപപ്പെടുത്തി മുന്‍ ദിവസത്തെ ഹാമര്‍ കാന്‍ഡില്‍ പാറ്റേണിന് മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ സൂചിപ്പിക്കുന്നത് ആക്കം കാളകള്‍ക്ക് അനുകൂലമായി മാറുന്നു എന്നാണ്. നിഫ്റ്റിക്ക് 22,250 ലെവലില്‍ ഹ്രസ്വകാല പ്രതിരോധമുണ്ട്. ഉയര്‍ച്ചയുടെ തുടര്‍ച്ചയ്ക്ക്, സൂചിക ഈ നിലയ്ക്ക് മുകളില്‍ നിലനില്‍ക്കണം. 22,170 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ.
ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 22,170 -22,080 -21,975
പ്രതിരോധം 22,265 -22,355 -22,440
(15-മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 21,750 -21,150
പ്രതിരോധം 22,250 -22,800.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 105.35 പോയിന്റ് നേട്ടത്തില്‍ 47,859.45ല്‍ ക്ലോസ് ചെയ്തു. മൊമന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. എങ്കിലും സൂചിക ഡെയ്ലി ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി 47,750 എന്ന ഹ്രസ്വകാല സപ്പോര്‍ട്ട് ലെവലിന് മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഉയര്‍ച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 47,700ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്, അതേസമയം പ്രതിരോധം 47,925ലാണ്. മുന്നേറ്റം തുടരാന്‍ സൂചികയ്ക്ക് 47,925ന്റെ ഇന്‍ട്രാഡേ പ്രതിരോധം മറികടക്കേണ്ടതുണ്ട്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
47,700-47,480-47,240
പ്രതിരോധ നിലകള്‍
47,925 -48,150 -48,400
(15-മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക്
ഹ്രസ്വകാല സപ്പോര്‍ട്ട് 47,750 -46,650
ഹ്രസ്വകാല സപ്പോര്‍ട്ട് 47,750 -46,650
പ്രതിരോധം 48,500 -49,500.