വിപണിയിൽ പോസിറ്റീവ് പ്രവണതയോ?

ഫെബ്രുവരി 14-ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്

Update:2023-02-15 08:48 IST

നിഫ്റ്റി 158.95 പോയിന്റ് (0.89 ശതമാനം) ഉയർന്ന് 17,929.85 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 17,950-18,000 റെസിസ്റ്റൻസ് ഏരിയയ്ക്ക് മുകളിൽ ക്ലോസ് ചെയ്താൽ കുതിപ്പ് തുടരാം

നിഫ്റ്റി ഉയർന്ന് 17,840.30-ൽ ഓപ്പൺ ചെയ്തു. സെഷനിലുടനീളം മുന്നേറ്റം തുടർന്നു. 17,929.85 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 17,954.60 ൽ ഇൻട്രാഡേയിലെ ഉയർന്ന നിലവാരം പരീക്ഷിച്ചു. പൊതുമേഖലാ ബാങ്കുകൾ, എഫ്എംസിജി, മെറ്റൽ, ഐടി മേഖലകൾ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ റിയൽറ്റി, ഓട്ടോ, മീഡിയ, ഫാർമ തുടങ്ങിയ മേഖലകൾ നഷ്ടത്തിലായി. 671 ഓഹരികൾ ഉയർന്നു, 1509 എണ്ണം ഇടിഞ്ഞു, 168 എണ്ണം മാറ്റമില്ലാതെ തുടർന്നു. മുഖ്യ സൂചികകൾ ഉയർന്നെങ്കിലും വിശാലവിപണി നെഗറ്റീവ് ആയിരുന്നെന്ന് ഇതു കാണിക്കുന്നു.

നിഫ്റ്റിക്ക് കീഴിൽ യുപിഎൽ, ഐടിസി, റിലയൻസ്, അദാനി പോർട്സ്, അദാനി എന്റർപ്രൈസസ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ഐഷർ മോട്ടോഴ്സ്, അപ്പോളോ ഹോസ്പിറ്റൽസ്, എസ്ബിഐ ലൈഫ്, ബിപിസിഎൽ, ഗ്രാസിം എന്നിവയ്ക്ക് കൂടുതൽ നഷ്ടം നേരിട്ടു.




സാങ്കേതിക സൂചകങ്ങളും ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിയും ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ സൂചിക വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിന്റെ ഉയർന്ന നിലവാരത്തിനടുത്തു ക്ലാേസ് ചെയ്തു. സൂചികയ്ക്ക് 17,950-18,000 ഏരിയയിൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. ഈ ലെവലിന് മുകളിൽ സൂചിക ക്ലോസ് ചെയ്യുകയാണെങ്കിൽ, ഹ്രസ്വകാല ട്രെൻഡ് ബുള്ളിഷ് ആയി മാറും. അല്ലാത്തപക്ഷം, അടുത്തിടെയുള്ള സമാഹരണം കുറച്ച് ദിവസത്തേക്ക് കൂടി തുടരാം. 17,775 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ.

പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,900-17,850-17,800

റെസിസ്റ്റൻസ് ലെവലുകൾ

17,950-18,000-18,050

(15 മിനിറ്റ് ചാർട്ടുകൾ


ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത - പോസിറ്റീവ്




ബാങ്ക് നിഫ്റ്റി 366.15 പോയിന്റ് നേട്ടത്തിൽ 41,648.35 ൽ ക്ലോസ് ചെയ്തു. ആക്കം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ ബുള്ളിഷ് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിന്റെ ഉയർന്ന നിലയ്ക്കു സമീപം ക്ലോസ് ചെയ്‌തു. സൂചിക 41,700 ന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ആക്കം ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 41,550 ലെവലിലാണ്. ഈ നിലയ്ക്ക് താഴെ, അൽപ്പം നെഗറ്റീവ് പ്രവണത പ്രതീക്ഷിക്കാം.

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 41,550-41,400-41,250

റെസിസ്റ്റൻസ് ലെവലുകൾ

41,700-41,850-42,000

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News