മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണതയില്‍; നിഫ്റ്റി 24,200 കടന്നാല്‍ പുൾബാക്ക് റാലി പ്രതീക്ഷിക്കാം

സൂചികയ്ക്ക് 24,100 ൽ ഇൻട്രാഡേ പിന്തുണ

Update:2024-08-16 08:35 IST
നിഫ്റ്റി 4.75 പോയിൻ്റ്(0.02%) ഉയർന്ന് 24,143.75 ലാണ് ക്ലോസ് ചെയ്തത്. സൂചിക 24,100.00 ന് മുകളിൽ ട്രേഡ് ചെയ്a നിലനിന്നാൽ കയറ്റം തുടരാം.
നിഫ്റ്റി ഉയർന്ന് 24,184.40ൽ വ്യാപാരം ആരംഭിച്ചു. രാവിലെ സൂചിക 24,196.50 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. തുടർന്ന് സൂചിക ഇടിഞ്ഞ് 24,099.70 എന്ന താഴ്ന്ന നിലയിലെത്തിയ ശേഷം 24,143.75 ൽ ക്ലോസ് ചെയ്തു. ഐടിയും ഓട്ടോയും ഒഴികെയുള്ള എല്ലാ മേഖലകളും നഷ്ടത്തിൽ അടച്ചുപൂട്ടി. ലോഹം, മീഡിയ, ഫാർമ, റിയൽറ്റി എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. 850 ഓഹരികൾ ഉയർന്നു, 1720 ഓഹരികൾ ഇടിഞ്ഞു, 101 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. വിശാല വിപണി നെഗറ്റീവ് ആയിരുന്നു.
ടിസിഎസ്, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ടെക് മഹീന്ദ്ര
എന്നിവയാണ് നിഫ്റ്റി സൂചികയിൽ കൂടുതൽ നേട്ടം ഉണ്ടാക്കിയത്. ഡിവിസ് ലാബ്, ഹീറോ മോട്ടോ കോർപ്, കോൾ ഇന്ത്യ, അൾട്രാ ടെക് സിമൻ്റ് എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 24,100 ൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 24,200 ആണ്. സൂചിക ഇന്ന് 24,200 തകർത്താൽ ഒരു പുൾബാക്ക് റാലി പ്രതീക്ഷിക്കാം. ശക്തമായ പോസിറ്റീവ് ട്രെൻഡിനു സൂചിക 24,475 നു മുകളിൽ ക്ലോസ് ചെയ്യണം. നിഫ്റ്റി 24,100 നു താഴേക്ക് നീങ്ങുകയാണെങ്കിൽ, സമീപകാല മാന്ദ്യം പുനരാരംഭിക്കാനുള്ള സാധ്യതയുണ്ട്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 24,100 -24,000 -23,900
പ്രതിരോധം 24,200 -24,300 -24,400
(15-മിനിറ്റ് ചാർട്ടുകൾ).

 

പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,000 -23,400
പ്രതിരോധം 24,685 -25,080.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 104.55 പോയിൻ്റ് നഷ്ടത്തിൽ 49,727.30 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ താഴേക്കുള്ള പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേൺ മാന്ദ്യം തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 49,600ൽ ഹ്രസ്വകാല പിന്തുണയുണ്ട്. RSI ഇൻഡിക്കേറ്റർ നിലവിൽ 35 ആണ്, ഇത് സൂചിക അമിതമായി വിറ്റഴിക്കപ്പെട്ട നിലയിലാണെന്നു സൂചിപ്പിക്കുന്നു. ചരിത്രപരമായി, RSI 30-നെ സമീപിക്കുമ്പോഴെല്ലാം സൂചിക വീണ്ടും ഉയരും. ഒരു പുൾബാക്ക് റാലിക്ക്, സൂചിക 49,900 എന്ന ഇൻട്രാഡേ റെസിസ്റ്റൻസ് മറികടക്കണം.

ഇൻട്രാഡേ ലെവലുകള്‍:

പിന്തുണ 49,600 -49,400 -49,200
പ്രതിരോധം 49,900 -50,075 -50,300
(15 മിനിറ്റ് ചാർട്ടുകൾ).

 

പൊസിഷനൽ ട്രേഡർമാർക്കു സപ്പോർട്ട് 49,600 -48,300
പ്രതിരോധം 51,000 -52,450.
Tags:    

Similar News