നിഫ്റ്റിക്ക് 21,975ല്‍ പിന്തുണ; ഈ നില ലംഘിച്ചാല്‍ കൂടുതല്‍ നഷ്ടത്തിന് സാധ്യത
മൊമെന്റം സൂചകങ്ങള്‍ നിഷ്പക്ഷ പ്രവണതയിൽ
സാങ്കേതിക വിശകലനം : ജനുവരി 16ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 65.15 പോയിന്റ് (0.29 ശതമാനം) താഴ്ന്ന് 22,032.30 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 21,975ന് താഴെ നിന്നാല്‍ താഴേക്കുള്ള പക്ഷപാതം തുടരും.
നിഫ്റ്റി അല്പം താണ് 22,080.50 ല്‍ വ്യാപാരം തുടങ്ങി. പിന്നീട് 22,124.15 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ കയറി. എന്നാല്‍ ആവേശം തുടരുന്നതില്‍ സൂചിക പരാജയപ്പെട്ടു, സൂചിക താഴ്ന്ന് 22,032.30 ല്‍ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 21,969.80 എന്ന താഴ്ന്ന നിലവാരത്തിലെത്തി.
മെറ്റല്‍, മീഡിയ, പി.എസ്.യു ബാങ്കുകള്‍, എഫ്.എം.സി.ജി എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍, റിയല്‍റ്റി, ഐ.ടി, ഫാര്‍മ, ഓട്ടോ എന്നിവയ്ക്കാണ് പ്രധാന നഷ്ടം.
വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 789 ഓഹരികള്‍ ഉയര്‍ന്നു, 1646 എണ്ണം ഇടിഞ്ഞു, 82 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിയില്‍ ബി.പി.സി.എല്‍, ടാറ്റാ സ്റ്റീല്‍, ടൈറ്റന്, ഐ.ടി.സി എന്നിവ കുടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഡിവിസ് ലാബ്, എച്ച്.സി.എല്‍ ടെക്, വിപ്രോ, എന്‍.ടി.പി.സി എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലാക്ക് കാന്‍ഡില്‍ (black candle) രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഒരു സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു.
21,975ലാണ് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ. നിഫ്റ്റി ഈ നിലവാരത്തിന് താഴെ നീങ്ങിയാല്‍, ഇടിവ് ഇന്നും തുടരാം. അല്ലെങ്കില്‍, സൂചിക ഈ നിലയ്ക്ക് മുകളില്‍ സമാഹരിക്കപ്പെട്ടേക്കാം. ബുള്ളിഷ് പ്രവണതയുടെ തുടര്‍ച്ചയ്ക്ക്, സൂചിക 22,125 ലെ പ്രതിരോധം മറികടക്കേണ്ടതുണ്ട്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 21,975 -21,900 -21,830
റെസിസ്റ്റന്‍സ് ലെവലുകള്‍
22,055 -22,125 -22,200
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡേഴ്സിനു ഹ്രസ്വകാല സപ്പോര്‍ട്ട് 21,835 -21,500
പ്രതിരോധം 22,350 -22,൭൫൦
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 33.20 പോയിന്റ് നഷ്ടത്തില്‍ 48,125.10 ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ നിഷ്പക്ഷ പ്രവണത കാണിക്കുന്നു, എന്നാല്‍ സൂചിക ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ഒരു ഡോജി കാന്‍ഡില്‍ (doji candle) രൂപപ്പെടുത്തി, കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 48,000 ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ നീങ്ങുകയാണെങ്കില്‍, ഇന്നും നെഗറ്റീവ് പ്രവണത തുടരാം. 48,175 ലാണ് അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം. ഒരു പോസിറ്റീവ് ട്രെന്‍ഡിന്, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 48,000 -47,850 -47,650
പ്രതിരോധ നിലകള്‍
48,175 -48,300 -48,500
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക് ഹ്രസ്വകാല സപ്പോര്‍ട്ട് 47,400 -46,500
പ്രതിരോധം 48,650 - 49,700.