സാങ്കേതിക വിശകലനം; സൂചിക കൂടുതൽ ഉയരങ്ങളിലേക്ക്
ഷെയർ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം;
(നവംബർ 16-ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)
നിഫ്റ്റി പോസിറ്റീവ് ചായ് വിൽ ക്ലോസ് ചെയ്തു. 18,500-ലെ പ്രതിരോധനില പരീക്ഷിച്ചേക്കാം.
നിഫ്റ്റി 6.25 പോയിന്റ് (0.03%) ഉയർന്ന് 18,409.65ൽ ക്ലോസ് ചെയ്തു. രാവിലെ 18,398.30ൽ വ്യാപാരം ആരംഭിച്ചു. 18,442.20 എന്ന ഇൻട്രാഡേ ഉയർന്ന നില വാരത്തിലെത്തി. 18,409.65 ൽ ക്ലോസ് ചെയ്യുന്നതുവരെ ചാഞ്ചാട്ടമായിരുന്നു. ധനകാര്യ സേവനങ്ങൾ, ഐടി, ബാങ്കുകൾ എന്നിവ നേട്ടമുണ്ടാക്കി. മെറ്റൽ, മീഡിയ, റിയൽറ്റി, ഓട്ടോ മേഖലകളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 811 ഓഹരികൾ ഉയരുകയും 1330 എണ്ണം താഴുകയും 168 ഓഹരികൾ മാറ്റമില്ലാതെ തുടരുകയും ചെയ്‌തു. മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ചെറിയ വെളുത്ത മെഴുകുതിരി രൂപപ്പെടുത്തി മുമ്പത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്യുകയും ചെയ്തു:. ഇവയെല്ലാം കൂടുതൽ ഉയർച്ചയുടെ സാധ്യതയാണ് സൂചിപ്പിക്കുന്നത്. ഉയരുമ്പോൾ 18,445-ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ബുള്ളിഷ് ട്രെൻഡ് ഇന്നും പ്രതീക്ഷിക്കാം. സൂചികയ്ക്ക് 18,300 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,360-18,300-18,250
റെസിസ്റ്റൻസ് ലെവലുകൾ 18,445-18,500 -18,550 (15 മിനിറ്റ് ചാർട്ടുകൾ)
യുഎസ്, യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. രാവിലെ, ഏഷ്യൻ വിപണികളിൽ സമ്മിശ്രമാണു വ്യാപാരം. എസ്‌ജിഎക്‌സ് നിഫ്റ്റി 18,417 ലെവലിലാണ്. നിഫ്റ്റി ഇന്ന് ഫ്ലാറ്റ് നോട്ടിൽ തുറന്നേക്കാം.
വിദേശികൾ 386.05 കോടിയുടെ ഓഹരികൾ വിറ്റു, സ്വദേശി സ്ഥാപനങ്ങൾ 1437.40 കോടിയുടെ ഓഹരികൾ വാങ്ങി.
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത ബുള്ളിഷ്.
ബാങ്ക് നിഫ്റ്റി 162.60 പോയിന്റ് നേട്ടത്തിൽ 42,535.30 ലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ദൈനംദിന ചാർട്ടിൽ ഒരു ബുള്ളിഷ് മെഴുകുതിരി രൂപപ്പെടുത്തി റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ഉയരുമ്പോൾ 42,600 ൽ റെസിസ്റ്റൻസ് ഉണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ബുള്ളിഷ് ആക്കം ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 42,200 ലെവലിൽ തുടരുന്നു.
പിന്തുണ–പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 42,400-42,200-42,000
റെസിസ്റ്റൻസ് ലെവലുകൾ –42,600-42,800-43,000 (15 മിനിറ്റ് ചാർട്ടുകൾ)
മെഴുകുതിരി വിശകലനം 24 (Candlestick Analysis 24)
ത്രീ ഇൻസൈഡ് ഡൗൺ
(Three Inside Down Pattern)
ത്രീ-ഇൻസൈഡ്-ഡൌൺ പാറ്റേൺ മൂന്ന് മെഴുകുതിരികൾ ചേർന്ന ഒരു ബെയറിഷ് റിവേഴ്‌സൽ പാറ്റേണാണ്. ആദ്യ ദിവസം ഒരു വലിയ വെളുത്ത മെഴുകുതിരി രൂപപ്പെടുന്നു, പിന്നീട് ഒരു കറുത്ത മെഴുകുതിരി മുമ്പത്തെ വെളുത്ത മെഴുകുതിരി യെ' പൊതിഞ്ഞു രൂപം കൊള്ളുന്നു. മൂന്നാം ദിവസം, രണ്ടാം ദിവസത്തെ മെഴുകുതിരിക്ക് താഴെ ക്ലോസ് ചെയ്യുന്ന ഒരു കറുത്ത മെഴുകുതിരി. ഈ പാറ്റേൺ കാണിക്കുന്നത് നിലവിലെ അപ്-ട്രെൻഡിന് ആക്കം നഷ്‌ടപ്പെട്ടുവെന്നും താഴോട്ട് ഒരു നീക്കം തുടങ്ങുന്നുവെന്നും ആണ്.