വിപണിയില്‍ നെഗറ്റീവ് പ്രവണത തുടരാന്‍ സാധ്യതയെന്ന് സാങ്കേതിക സൂചകങ്ങള്‍
മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും താഴേക്ക്
നിഫ്റ്റി ഇന്നലെ 99.75 പോയിന്റ് (0.51 ശതമാനം) നഷ്ടത്തിൽ 19,365.25 ൽ സെഷൻ അവസാനിപ്പിച്ചു. സൂചിക 19,300-ന് താഴെ ക്ലോസ് ചെയ്താൽ മാന്ദ്യം തുടരും.
നിഫ്റ്റി താഴ്ന്ന് 19,450.60 ൽ വ്യാപാരം തുടങ്ങി. സെഷനിലുടനീളം താഴോട്ടു നീങ്ങി. സൂചിക 19,326.30 എന്ന ഇൻട്രാഡേ താഴ്ന്ന നിലയിലെത്തി, ഒടുവിൽ 19,365.25 ൽ ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്കുകളും റിയൽറ്റിയും നേട്ടത്തിൽ ക്ലോസ് ചെയ്തു. മറ്റെല്ലാ മേഖലകളും താഴ്ന്നു ക്ലോസ് ചെയ്തു.
എഫ്എംസിജി, ഐടി, മീഡിയ, ഫാർമ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 1080 ഓഹരികൾ ഉയർന്നു, 1174 എണ്ണം ഇടിഞ്ഞു, 156 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ അദാനി പോർട്ട്‌സ്, ടൈറ്റൻ, അദാനി എന്റർപ്രൈസസ്, ബജാജ് ഓട്ടോ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, ഐടിസി, എൽ ആൻഡ് ടി മെെൻഡ് ട്രീ, ഡിവിസ്‌ലാബ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും താഴാനുള്ള പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ(black candle) രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ കൂടുതൽ ഇടിവിനുള്ള സാധ്യത കാണിക്കുന്നു. സൂചികയ്ക്ക് 19,300 ൽ പിന്തുണയുണ്ട്.
സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്താൽ, വരും ദിവസങ്ങളിലും ഇടിവ് തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 18900 ലെവലിലാണ്. 19385-ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. പുൾ ബാക്ക് റാലി തുടങ്ങാൻ സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങേണ്ടതുണ്ട്.
പിന്തുണ-പ്രതിരോധനിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,320-19,250-19,200
റെസിസ്റ്റൻസ് ലെവലുകൾ
19,385-19,480-19,550
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 55.05 പോയിന്റ് നഷ്ടത്തിൽ 43,891.35 ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങളും നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. എന്നാൽ സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി കാൻഡിൽ (doji candlestick) രൂപീകരിച്ച് തലേദിവസത്തെ മെഴുകുതിരിക്കുള്ളിൽ ക്ലോസ് ചെയ്തു.
ഈ പാറ്റേൺ സമാഹരണ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 43,500 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെ യ്ക്കാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് മുകളിൽ സമാഹരിക്കപ്പെട്ടേക്കാം. പോസിറ്റീവ് ട്രെൻഡിലാക്കാൻ സൂചിക 44,000-ന് മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
43,800 -43,600 -43,400
പ്രതിരോധ നിലകൾ
44,000-44,250, 44,450
(15 മിനിറ്റ് ചാർട്ടുകൾ)