മുന്നേറ്റത്തിനുള്ള സൂചനകള്‍ നല്കി വിപണി
ഒക്ടോബര്‍ 17 ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 79.75 പോയിന്റ് (0.4%) നേട്ടത്തോടെ 19,811.50ലാണ് സെഷന് അവസാനിപ്പിച്ചത്. നിഫ്റ്റി 19,780നു മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ വരും ദിവസങ്ങളില്‍ 20,000 എന്ന റെസിസ്റ്റന്‍സ് ലെവല്‍ പരീക്ഷിച്ചേക്കാം.
നിഫ്റ്റി ഉയര്‍ന്ന് 19,843.20ല്‍ വ്യാപാരം തുടങ്ങി. 19,849.80ല്‍ ഇന്‍ട്രാഡേയിലെ ഉയര്‍ന്ന നിലവാരം പരീക്ഷിച്ചു. ക്ലോസിംഗ് സെഷനില്‍ ലാഭമെടുക്കല്‍ വില്പന കൂടി. 19,811.50ല്‍ ക്ലോസ് ചെയ്തു.
എല്ലാ മേഖലകളും നേട്ടത്തില്‍ അവസാനിച്ചു. ധനകാര്യ സേവനങ്ങള്‍, ബാങ്കുകള്‍, എഫ്.എം.സി.ജി, ഫാര്‍മ എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 1,373 ഓഹരികള്‍ ഉയര്‍ന്നു, 910 എണ്ണം ഇടിഞ്ഞു, 194 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. മാര്‍ക്കറ്റ് ഗതി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിയില്‍ ബി.പി.സി.എല്‍, പവര്‍ഗ്രിഡ്, എസ്.ബി.ഐ ലൈഫ്, എച്ച്.ഡി.എഫ്.സി ലൈഫ് എന്നിവ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ടാറ്റാ മോട്ടോഴ്സ്, എല്‍ ആന്‍ഡ് ടി, യു.പി.എല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. ആക്കം സൂചകങ്ങള്‍ പോസിറ്റീവ് ചായ്വ് കാണിക്കുന്നു. പ്രതിദിന ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ അവസാനിച്ചു. ഇവയെല്ലാം കൂടുതല്‍ ഉയര്‍ച്ച സാധ്യതയെ സൂചിപ്പിക്കുന്നു.
നിഫ്റ്റിക്ക് ഹ്രസ്വകാല പിന്തുണ 19,780ല്‍ ഉണ്ട്, ഇന്‍ട്രാഡേ പ്രതിരോധം 19,850ല്‍. നിഫ്റ്റി സപ്പോര്‍ട്ട് ലെവലിന് താഴെയായാല്‍ ഇന്ന് നേരിയ നെഗറ്റീവ് ട്രെന്‍ഡ് പ്രതീക്ഷിക്കാം. നിഫ്റ്റി 19,850ന് മുകളില്‍ തുടര്‍ന്നാല്‍ കൂടുതല്‍ ഉയര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. അടുത്ത ഹ്രസ്വകാല പ്രതിരോധം 20,000ല്‍ തുടരുന്നു.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 19,780-19,725-19,675
റെസിസ്റ്റന്‍സ് ലെവലുകള്‍
19,850-19,900-19,950
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 183.60 പോയിന്റ് നേട്ടത്തില്‍ 44,409.50 ലാണ് അവസാനിച്ചത്. മൊമെന്റം സൂചകങ്ങള്‍ ഒരു നിഷ്പക്ഷ നില സൂചിപ്പിക്കുന്നു, എന്നാല്‍ സൂചിക ഹ്രസ്വകാല സിംപിള്‍ മൂവിംഗ് ശരാശരിക്ക് മുകളില്‍ ആണ്.
സൂചിക ദൈനംദിന ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തിയെങ്കിലും ഹ്രസ്വകാല പ്രതിരോധ നിലയായ 44,270ന് മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ അല്പം പോസിറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. നിഫ്റ്റി 44,270ന് മുകളില്‍ നില നിന്നാല്‍ ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവ് ആയി മാറിയേക്കാം.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
44,350 -44,200 -44,050
പ്രതിരോധ നിലകള്‍
44,525 -44,700 -44,850
(15 മിനിറ്റ് ചാര്‍ട്ടുകള്‍)