ഈ പോയിന്റിന് മുകളിൽ നിഫ്റ്റി നീങ്ങിയാൽ പോസിറ്റീവ് ട്രെൻഡ് തുടരും, കാരണമിതാണ്

ജൂലൈ 18 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-07-19 08:23 IST
നിഫ്റ്റി 187.85 പോയിൻ്റ് (0.76%) ഉയർന്ന് 24,800.80ലാണ് ക്ലോസ് ചെയ്തത്. ഇൻട്രാഡേ സപ്പോർട്ട് ലെവലായ 24,750-ന് മുകളിൽ സൂചിക നീങ്ങിയാൽ പോസിറ്റീവ് ട്രെൻഡ് തുടരും.
നിഫ്റ്റി താഴ്ന്ന് 24,543.80 ൽ വ്യാപാരം ആരംഭിച്ചു.പിന്നീട് ക്രമേണ കയറി റെക്കോർഡ് ഉയരം 24,837.80 ൽ പരീക്ഷിച്ചു. 24,800.80 ൽ ക്ലോസ് ചെയ്തു. ഐടി, എഫ്എംസിജി, ധനകാര്യ സേവനങ്ങൾ, ബാങ്കുകൾ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ മീഡിയ, മെറ്റൽ, റിയൽറ്റി എന്നിവ നഷ്ടത്തിലായി. 788 ഓഹരികൾ ഉയരുകയും 1767 ഓഹരികൾ ഇടിയുകയും 85 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റി സൂചികയിലെ ഉയർന്ന നേട്ടം എൽടിഐ മൈൻഡ് ട്രീ, ടിസിഎസ്, ഒഎൻജിസി, ബജാജ് ഫിൻസെർവ് എന്നിവയ്ക്കാണ്. ഏഷ്യൻ പെയിൻ്റ്സ്, കോൾ ഇന്ത്യ, ഹീറോ മോട്ടോകോ, ഗ്രാസിം എന്നിവയാണു കൂടുതൽ നഷ്ടത്തിലായത്.
മൊമെൻ്റം സൂചകങ്ങൾ പാേസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീർഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 24,750 ലെവലിലാണ്. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് പ്രവണത തുടരും. സൂചികയ്ക്ക് 24,850 ലെവലിൽ ഇൻട്രാഡേ പ്രതിരോധമുണ്ട്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,750 -24,665 -24,575
പ്രതിരോധം 24,850 -24,925 -25,000
(15-മിനിറ്റ് ചാർട്ടുകൾ)



 


പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,750 -24,250 പ്രതിരോധം 25,250 -25,750.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 223.90 പോയിൻ്റ് നേട്ടത്തിൽ 52,620.70 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. സൂചിക ദീർഘകാല, ഇടക്കാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കുറച്ച് ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 52,800 ലെവലിൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്താൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. അല്ലെങ്കിൽ 51,900 എന്ന സപ്പോർട്ട് ലെവലിന് മുകളിലുള്ള സമീപകാല ഏകീകരണം കുറച്ച് ദിവസം തുടർന്നേക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
52,600 -52,400 -52,200
പ്രതിരോധ നിലകൾ
52,800 -53,000 -53,200
(15 മിനിറ്റ് ചാർട്ടുകൾ).
.


 


പൊസിഷണൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 51,900 -50,650
പ്രതിരോധം 53,250 -54,500.
Tags:    

Similar News