നിഫ്റ്റിക്ക് 19,600ൽ ഇൻട്രാഡേ പിന്തുണ, 19,665ൽ പ്രതിരോധം

വിപണി പോസിറ്റീവ് ട്രെൻഡിലാകാൻ നിഫ്റ്റി 19,665 നു മുകളിൽ ട്രേഡ് ചെയ്തു മുന്നോട്ട് പോകണം

Update:2023-10-20 08:15 IST

നിഫ്റ്റി ഇന്നലെ  46.4 പോയിന്റ് (0.24 ശതമാനം) നഷ്ടത്തോടെ 19,624.70 ലാണ് ക്ലോസ് ചെയ്തത്. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക 19,665 നു മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം.

നിഫ്റ്റി താഴ്ന്ന് 19,681.8 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 19,512.3 എന്ന ഇൻട്രാഡേ താഴ്ന്ന നിലവാരം പരീക്ഷിച്ചു. സൂചിക ക്രമേണ ഉയർന്ന് 19,681.80 എന്ന ഇൻട്രാഡേ ഉയർന്ന നിലവാരത്തിലെത്തി.19624.70 ൽ ക്ലോസ് ചെയ്തു.

ഓട്ടോ, എഫ്.എം.സി.ജി, മീഡിയ, പൊതുമേഖലാ ബാങ്കുകൾ എന്നിവ നല്ല നേട്ടത്തിൽ അവസാനിച്ചു. . മറ്റെല്ലാ മേഖലകളും നഷ്ടത്തിൽ ക്ലോസ് ചെയ്തു. ലോഹങ്ങൾ, ധനകാര്യ സേവനങ്ങൾ, ഫാർമ, റിയൽറ്റി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

1168 ഓഹരികൾ ഉയർന്നു, 1153 ഓഹരികൾ ഇടിഞ്ഞു, 157 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ ബജാജ് ഓട്ടോ, എൽ.ടി.ഐ മെെൻഡ് ട്രീ, നെസ്ലെ, ഹീറോ മോട്ടോ കോർപ് എന്നിവ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയപ്പോൾ കൂടുതൽ നഷ്ടം വിപ്രോ, ടെക് മഹീന്ദ്ര, യുപിഎൽ, ഹിൻഡാൽകോ എന്നിവയ്ക്കാണ്.

നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. ആക്കം സൂചകങ്ങൾ പോസിറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചിക താഴ്ന്നു തുടങ്ങിയിട്ട് ദൈനംദിന ചാർട്ടിൽ ഒരു നീണ്ട വൈറ്റ് കാർഡിൽ (white candle) രൂപപ്പെടുത്തി. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് പിന്തുണ മേഖലയ്ക്ക് സമീപം വാങ്ങൽ താൽപ്പര്യം ഉയർന്നുവന്നു എന്നാണ്. നിഫ്റ്റിക്ക് 19,665 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിലും താഴോട്ടുള്ള പക്ഷപാതം തുടരും. പോസിറ്റീവ് ട്രെൻഡിലാകാൻ, സൂചിക 19,665 നു മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം.



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

19,600-19,550-19,500

റെസിസ്റ്റൻസ് ലെവലുകൾ

19,665-19,725-19,785

(15 മിനിറ്റ് ചാർട്ടുകൾ) 

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 134.2 പോയിന്റ് നഷ്ടത്തിൽ 43,754.5 ലാണ് അവസാനിച്ചത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചിക ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിക്ക് താഴെ തുടരുന്നു.

സൂചിക പ്രതിദിന ചാർട്ടിൽ വൈറ്റ് കാൻഡിൽ രൂപീകരിച്ചെങ്കിലും കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലാേസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു. സൂചിക 43,500 ന് താഴെ നില നിന്നാൽ വരും ദിവസങ്ങളിൽ ഇടിവ് തുടരും. അല്ലെങ്കിൽ, പിന്തുണ ഏരിയയിൽ നിന്ന് ഒരു പുൾ ബായ്ക്ക് റാലി പ്രതീക്ഷിക്കാം.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

43,700 -43,550 -43,400

പ്രതിരോധ നിലകൾ

44,000 -44,200 -44,350

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News