മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണതയില്‍, നിഫ്റ്റിക്ക് 25,480 ല്‍ ഇൻട്രാഡേ പ്രതിരോധം

സെപ്‌റ്റംബർ 19 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-09-20 08:23 IST
നിഫ്റ്റി 38.25 പോയിൻ്റ് (0.15%) ഉയർന്ന് 25,415.80 ലാണ് ക്ലോസ് ചെയ്തത്. സൂചിക ഇൻട്രാഡേ റെസിസ്റ്റൻസ് ലെവൽ 25,480 കടന്നാൽ ബുള്ളിഷ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്നു 25,487.10 ൽ വ്യാപാരം ആരംഭിച്ചു. സൂചിക രാവിലെ 25,611.90 എന്ന റെക്കോർഡ് ഉയരം പരീക്ഷിച്ചു. എന്നാൽ സൂചിക കുതിപ്പ് തുടരുന്നതിൽ പരാജയപ്പെട്ടു. ക്രമേണ താഴ്ന്ന് 25,415.80 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 25,376.10 എന്ന ഏറ്റവും താഴ്ന്ന നിലയിൽ എത്തി.
എഫ്എംസിജി, ബാങ്കുകൾ, റിയൽറ്റി, ഓട്ടോ മേഖലകൾ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ മാധ്യമങ്ങൾ, സ്വകാര്യ ബാങ്കുകൾ, മെറ്റൽ, ഫാർമ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 666 ഓഹരികൾ ഉയർന്നു, 1957 എണ്ണം ഇടിഞ്ഞു, 93 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റി 50 സൂചികയിൽ എൻടിപിസി, കൊട്ടക് ബാങ്ക്, ടെെറ്റൻ, നെസ്ലെ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. ബിപിസിഎൽ, കോൾ ഇന്ത്യ, ഒഎൻജിസി, അദാനി പോർട്സ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു തൊട്ടുമുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിൻ്റെ സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 25,400 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 25,480 ആണ്. ബുള്ളിഷ് ട്രെൻഡ് തുടരുന്നതിന് സൂചിക 25,480 ന് മുകളിൽ ട്രേഡ് ചെയ്ത് നിലനിൽക്കണം. സൂചിക പ്രതിരോധ നിലയ്ക്ക് താഴെയാണെങ്കിൽ സമാഹരണം തുടരാം. കുറച്ചു ദിവസങ്ങൾ കൂടി. സൂചിക 25,300 എന്ന ഹ്രസ്വകാല സപ്പോർട്ട് ലെവലിന് താഴെ നീങ്ങിയാൽ നെഗറ്റീവ് പ്രവണതയാകാം.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 25,400 -25,300 -25,225 പ്രതിരോധം 25,480 -25,550 -25,600
(15-മിനിറ്റ് ചാർട്ടുകൾ).

 

പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 25,350 -24,800
പ്രതിരോധം 25,850 -26,350.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 287.20 പോയിൻ്റ് നേട്ടത്തിൽ 53,037.60 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിന് മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചിക 53,400 ലെവലിൽ പ്രതിരോധം നേരിടുന്നു. ബുള്ളിഷ് ട്രെൻഡ് തുടരാൻ ഈ ലെവലിന് മുകളിൽ സൂചിക ക്ലോസ് ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
52,900 -52,600 -52,400
പ്രതിരോധ നിലകൾ
53,175 -53,400 -53,600
(15 മിനിറ്റ് ചാർട്ടുകൾ).

 

പൊസിഷനൽ ട്രേഡർമാർക്ക് പിന്തുണ 52,775 -51,750
പ്രതിരോധം 53,400 -54,500.
Tags:    

Similar News