പോസിറ്റീവ് ട്രെന്‍ഡിന് കാതോര്‍ത്ത് സൂചികകള്‍

മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂസിംഗ് ശരാശരികളും താഴോട്ടുള്ള പക്ഷപാതം സൂചിപ്പിക്കുന്നു

Update:2023-08-21 09:28 IST

നിഫ്റ്റി വെള്ളിയാഴ്ച സെഷൻ അവസാനിപ്പിച്ചത് 55.10 പോയിന്റ് (0.28 ശതമാനം) നഷ്ടത്തോടെ 19,310.15 ലാണ്. സൂചിക 19,300-ന് താഴെ നീങ്ങുകയാണെങ്കിൽ ഇടിവ് തുടരും. 

നിഫ്റ്റി താഴ്ന്ന് 19,301.80 ൽ വ്യാപാരം തുടങ്ങി. രാവിലെ 19,253.60 എന്ന താഴ്ന്ന നിലയിലെത്തി. പിന്നീട് സൂചിക ക്രമേണ ഉയർന്ന് 19,373.80 ൽ ഇൻട്രാഡേയിലെ ഉയർന്ന നിലവാരം പരീക്ഷിച്ചു, 19,310.15 ൽ ക്ലോസ് ചെയ്തു.

മാധ്യമങ്ങൾ, പിഎസ്‌യു ബാങ്ക് എഫ്എംസിജി, മെറ്റൽ മേഖല എന്നിവ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മറ്റെല്ലാ മേഖലകളും താഴ്ന്നു. ഐടി, റിയൽറ്റി, ഫാർമ, ധനകാര്യ സേവനങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 891 ഓഹരികൾ ഉയർന്നു, 1364 എണ്ണം ഇടിഞ്ഞു, 157 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, ഐഷർ മോട്ടോഴ്സ്, മാരുതി എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം ഹീറോ മോട്ടാേേ കോർപ്, കാേൾ ഇന്ത്യ, ടിസിഎസ്, ഹിൻഡാൽകോ എന്നിവയ്ക്കാണ്.

മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂസിംഗ് ശരാശരികളും താഴോട്ടുള്ള പക്ഷപാതം സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി കാൻഡിൽ (doji candle) രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ കൂടുതൽ ഇടിവിനുള്ള സാധ്യത സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 19,300 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 18,900 ലെവലിലാണ്. 19,320-ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ പുൾ ബായ്ക്ക് റാലി ഉണ്ടാകാം.




 


പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

19,250-19,200-19,150

റെസിസ്റ്റൻസ് ലെവലുകൾ

19,320-19,385-19,460

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 40.30 പോയിന്റ് നഷ്ടത്തിൽ 43,851.05 ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങളും നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു വെളുത്ത മെഴുകുതിരി (white candle) രൂപപ്പെടുത്തിയെങ്കിലും മുൻ ദിവസത്തെ മെഴുകുതിരിക്ക് താഴെ ക്ലോസ് ചെയ്തു.

ഈ പാറ്റേൺ താഴ്ച പ്രവണത കാണിക്കുന്നു. സൂചികയ്ക്ക് 43,500 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്താൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് മുകളിൽ സമാഹരണം നടത്താം. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക 44,000-ന് മുകളിൽ നീങ്ങണം. 




 


ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

43,800 -43,600 -43,400

പ്രതിരോധ നിലകൾ

44,000-44,250, 44,450

(15 മിനിറ്റ് ചാർട്ടുകൾ) 

Tags:    

Similar News