മൊമെൻ്റം സൂചകങ്ങൾ ന്യൂട്രൽ; ഈ നിലവാരം തുടർന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരും
ഓഗസ്റ്റ് 20 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 126.20 പോയിൻ്റ് (0.51%) ഉയർന്ന് 24,698.85 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 24,750 എന്ന ഇൻട്രാഡേ പ്രതിരോധത്തിന് മുകളിൽ നീങ്ങുകയാണെങ്കിൽ പോസിറ്റീവ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 24,636.30 ൽ വ്യാപാരം ആരംഭിച്ച് 24,572.65 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് ഇൻട്രാഡേ ഉയരം 24,734.30 ൽ പരീക്ഷിച്ചു. ബാങ്ക്, ഫിനാൻഷ്യൽ സർവീസ്, ഐടി, ഫാർമ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ, മീഡിയ, എഫ്.എം.സി.ജി മേഖലകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. 1581 ഓഹരികൾ ഉയരുകയും 1010 ഓഹരികൾ ഇടിയുകയും 86 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ലെെഫ്, ബജാജ് ഫിൻ സെർവ്, ശ്രീറാം ഫിനാൻസ് എന്നിവയ്ക്കാണു നിഫ്റ്റി സൂചികയിലെ ഉയർന്ന നേട്ടം. ഒ.എൻ.ജി.സി, ഭാരതി എയർടെൽ, അദാനി എൻ്റർപ്രൈസസ്, സിപ്ല എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
മൊമെൻ്റം സൂചകങ്ങൾ ന്യൂട്രൽ പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയർച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 24,750 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ നീങ്ങുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 24,660 ലെവലിലാണ്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,660 -24,600 -24,525
പ്രതിരോധം 24,750 -24,825 -24,900
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,475 -23,900
പ്രതിരോധം 25,100 -25,600.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 434.80 പോയിൻ്റ് നേട്ടത്തിൽ 50,803.15 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ താഴേക്കുള്ള പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയർച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 51,000 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്താൽ ഹ്രസ്വകാല ട്രെൻഡ് ബുള്ളിഷ് ആയി മാറും. 50,700ലാണ് അടുത്തുള്ള ഇൻട്രാഡേ പിന്തുണ.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
50,700 -50,500 -50,300
പ്രതിരോധ നിലകൾ
50,900 -51,100 -51,300
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 49,600 -48,200
പ്രതിരോധം 51,000 -52,500.