നിഫ്റ്റി റെക്കോഡിനടുത്ത്; അടുത്ത പ്രതിരോധം 22,500ല്‍

ഫെബ്രുവരി 20 ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-02-21 09:02 IST

നിഫ്റ്റി 74.7 പോയിന്റ് (0.34 ശതമാനം) ഉയര്‍ന്ന് 22,196.95ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 22,125 ലെവലിന് മുകളില്‍ തുടരുകയാണെങ്കില്‍, വരും ദിവസങ്ങളില്‍ സൂചിക അടുത്ത റെസിസ്റ്റന്‍സ് ലെവല്‍ 22,500 പരീക്ഷിച്ചേക്കാം.

നിഫ്റ്റി 22,090.20ല്‍ വ്യാപാരം തുടങ്ങി. കൂടുതല്‍ മുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് 22,045.80 എന്ന താഴ്ന്ന നിലവാരത്തിലെത്തി. തുടര്‍ന്ന് സൂചിക ഉയര്‍ന്ന് 22,215.60ല്‍ റെക്കോര്‍ഡ് നില പരീക്ഷിച്ചു. 22,196.95ല്‍ ക്ലോസ് ചെയ്തു.

മാധ്യമങ്ങള്‍, ധനകാര്യ സേവനങ്ങള്‍, ബാങ്കുകള്‍, റിയല്‍റ്റി എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍. ഐ.ടി, ഓട്ടോ, മെറ്റല്‍, ഫാര്‍മ എന്നിവയ്ക്കാണു പ്രധാന നഷ്ടം. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 1,162 ഓഹരികള്‍ ഉയര്‍ന്നു, 1,275 എണ്ണം ഇടിഞ്ഞു, 103 എണ്ണം മാറ്റമില്ലാതെ തുടരുന്നു.

നിഫ്റ്റിയില്‍ പവര്‍ ഗ്രിഡ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, എന്‍.ടി.പി.സി എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഹീറോ മോട്ടോ കോര്‍പ്, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോഴ്‌സ് എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. മാത്രമല്ല, സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി റെക്കോര്‍ഡ് ഉയരത്തിന് സമീപം ക്ലോസ് ചെയ്തു. നിഫ്റ്റിക്ക് 22,125 ലെവലില്‍ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 22,500 ലാണ്.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 22,185-22,100-22,025

റെസിസ്റ്റന്‍സ് ലെവലുകള്‍ 22,265-22,350-22,450

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷനല്‍ ട്രേഡേഴ്‌സിന് ഹ്രസ്വകാല സപ്പോര്‍ട്ട് 22,125-21,500

പ്രതിരോധം 22,500-23,000

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 558.70 പോയിന്റ് നേട്ടത്തില്‍ 47,094.20ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക ഡെയ്ലി ചാര്‍ട്ടില്‍ നീണ്ട വൈറ്റ് കാന്‍ഡല്‍ രൂപപ്പെടുത്തി 47,000 എന്ന പ്രതിരോധത്തിന് മുകളില്‍ ക്ലോസ് ചെയ്തു. ഇതെല്ലാം സൂചിപ്പിക്കുന്നത് ആക്കം കാളകള്‍ക്ക് അനുകൂലമായി തുടരുന്നു എന്നാണ്. സൂചിക 47,000ന് മുകളില്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 48,500 ലെവലിലാണ്.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 47,000-46,750-46,500

പ്രതിരോധ നിലകള്‍ 47,250-47,500-47,750

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക് ഹ്രസ്വകാല സപ്പോര്‍ട്ട് 47,000-45,600

പ്രതിരോധം 48,500-50,000.

Tags:    

Similar News