വിപണിയിൽ കാളകൾക്ക് അനുകൂലമായ സമയം
നിഫ്റ്റിക്ക് 20,000-ൽ ഇൻട്രാഡേ പ്രതിരോധം
നിഫ്റ്റി 146 പോയിന്റ് (0.74 ശതമാനം) നേട്ടത്തോടെ 19,979.15 എന്ന റെക്കോഡ് ഉയരത്തിലാണ് സെഷൻ അവസാനിപ്പിച്ചത്. ബുള്ളിഷ് ആക്കം വരും ദിവസങ്ങളിലും തുടരാം, അടുത്ത പ്രതിരോധം 20,300 ലാണ്.
നിഫ്റ്റി ഇന്നലെ ഉയർന്ന് 19,831.70 ൽ വ്യാപാരം തുടങ്ങി. മുകളിലേക്ക് നീങ്ങും മുമ്പ് 19,758.40 എന്ന താഴ്ന്ന നിലവാരത്തിലെത്തി. പിന്നീട് സൂചിക ഉയർന്ന് 19,979.15 ലെവലിൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 19,991.80 എന്ന റെക്കോർഡ് ഉയരം പരീക്ഷിച്ചു.
ഐടി ഒഴികെയുള്ള എല്ലാ മേഖലകളും നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. ഫാർമ, എഫ്എംസിജി, ബാങ്ക്, ധനകാര്യ സേവനങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
വിശാല വിപണി നെഗറ്റീവ് ആയിരുന്നു, 1071 ഓഹരികൾ ഉയർന്നു, 1139 ഓഹരികൾ ഇടിഞ്ഞു, 188 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിയിൽ ഐടിസി, കൊട്ടക് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഡോ. റെഡ്ഡീസ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം ഇൻഫോസിസ്, അൾട്രാടെക്, എച്ച്സിഎൽ ടെക്, ബജാജ് ഫിൻസെർവ എന്നിവയ്ക്കാണ്.
സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ആക്ക സൂചകങ്ങൾ പോസിറ്റീവ് സൂചന നൽകുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വൈറ്റ് കാൻഡിൽ (white candle)രൂപപ്പെടുത്തി റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ഇവയെല്ലാം ഉയർച്ചയുടെ സാധ്യതയാണ് സൂചിപ്പിക്കുന്നത്.
സൂചികയ്ക്ക് 20,000-ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക വ്യാപാരം ഈ നിലവാരത്തിന് മുകളിൽ നിലനിൽക്കുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 20,300 ൽ തുടരുന്നു. ഇൻട്രാഡേ പിന്തുണ 19925 ൽ തുടരുന്നു.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,925-19,850-19,730
റെസിസ്റ്റൻസ് ലെവലുകൾ
20,000-20,075-20,150
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 517.60 പോയിന്റ് നേട്ടത്തിൽ 46,186.90 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ നീണ്ട വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി റെക്കോഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ആക്കം കാളകൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്.
ഹ്രസ്വകാല പ്രതിരോധം 46,350 ലാണ്. ഈ നിലയ്ക്ക് മുകളിൽ സൂചിക നിലനിന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 45,500 ലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
45,900 -45,650 -45,400
പ്രതിരോധ നിലകൾ
46,200 -46,400 -46,600
(15 മിനിറ്റ് ചാർട്ടുകൾ)