നിഫ്റ്റിയില്‍ മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ്; ബാങ്ക് നിഫ്റ്റി 46,500 ലെവല്‍ മറികടന്നാല്‍ തിരിച്ചു വരവിന് സാധ്യത
മാര്‍ച്ച് 20ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 21.65 പോയിന്റ് (0.01 ശതമാനം) ഉയര്‍ന്ന് 21,839.10ലാണ് ക്ലോസ് ചെയ്തത്. പോസിറ്റീവ് ട്രെന്‍ഡിനായി സൂചിക 21,850ലെ പ്രതിരോധത്തിന് മുകളില്‍ നീങ്ങേണ്ടതുണ്ട്.
നിഫ്റ്റി അല്‍പം കയറി 21,843.90ല്‍ വ്യാപാരം തുറന്നു. പക്ഷേ സൂചിക ഇടിഞ്ഞ് 21,710.20 എന്ന താഴ്ന്ന നിലയിലെത്തി. തുടര്‍ന്ന് സൂചിക ക്രമേണ ഉയര്‍ന്ന് 21,930.90 എന്ന ഇന്‍ട്രാഡേ ഉയര്‍ന്ന നിലവാരം പരീക്ഷിച്ചു. 21,839.10ല്‍ ക്ലോസ് ചെയ്തു. റിയല്‍റ്റി, എഫ്.എം.സി.ജി, ഓട്ടോ, പൊതുമേഖലാ ബാങ്കുകള്‍ എന്നിവയാണ് വലിയ നേട്ടമുണ്ടാക്കിയ പ്രധാന മേഖലകള്‍. കൂടുതല്‍ നഷ്ടം നേരിട്ടത് മെറ്റല്‍, സ്വകാര്യ ബാങ്കുകള്‍, ധനകാര്യ സേവനങ്ങള്‍, ഫാര്‍മ എന്നിവയാണ്.
വിശാലവിപണി നെഗറ്റീവ് ആയിരുന്നു. 1,008 ഓഹരികള്‍ ഉയര്‍ന്നു, 1,464 എണ്ണം ഇടിഞ്ഞു, 94 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.
നിഫ്റ്റിയില്‍ ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുകി, പവര്‍ ഗ്രിഡ്, നെസ്ലെ എന്നിവയ്ക്കാണ് ഏറ്റവും കൂടിയ നേട്ടം. കൂടുതല്‍ നഷ്ടം ടാറ്റാ സ്റ്റീല്‍, ടാറ്റാ കണ്‍സ്യൂമര്‍, ടാറ്റാ മോട്ടാേഴ്‌സ്, ആക്‌സിസ് ബാങ്ക് എന്നിവയ്ക്കാണ്.
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ഒരു ഡോജി മെഴുകുതിരി രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടു മുകളില്‍ ക്ലോസ് ചെയ്തു. ഇത് വിപണിയിലെ അനിശ്ചിതത്വം സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 21,850 ലെവലില്‍ ഹ്രസ്വകാല പ്രതിരോധമുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് വരും ദിവസങ്ങളിലും തുടരാം. അല്ലെങ്കില്‍, സമീപകാല മാന്ദ്യം പുനരാരംഭിക്കാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 21,810 ലെവലില്‍ തുടരുന്നു.
ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 21,810-21,720-21,650
പ്രതിരോധം 21,925-22,000-22,080
(15-മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 21,200-20,750
പ്രതിരോധം 21,850-22,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 73.90 പോയിന്റ് നഷ്ടത്തില്‍ 46,310.90ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിയേക്കാള്‍ താഴെയാണ്. മാത്രമല്ല, സൂചിക പ്രതിദിന ചാര്‍ട്ടില്‍ ഒരു ഡോജി മെഴുകുതിരി രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ മാന്ദ്യം തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ സപ്പോര്‍ട്ട് 46,250ലാണ്. പ്രതിരോധം 46,500 ആണ്. സൂചിക 46,250ന് താഴെ നീങ്ങുകയാണെങ്കില്‍, ഡൗണ്‍ ട്രെന്‍ഡ് ഇന്നും തുടരാം. ഒരു തിരിച്ചുവരവിന് സൂചിക 46,500 ലെവലിനെ മറികടക്കേണ്ടതുണ്ട്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
46,250-46,100-45,900
പ്രതിരോധ നിലകള്‍
46500-46,700-46,900
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക് ഹ്രസ്വകാല സപ്പോര്‍ട്ട് 46,000-44,500
പ്രതിരോധം 47,000-48,500.