വിപണിയിൽ പോസിറ്റീവ് പ്രവണത തുടർന്നേക്കാം

നിഫ്റ്റിക്ക് സൂചികയ്ക്ക് 19,425 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്

Update:2023-08-22 08:46 IST

നിഫ്റ്റി ഇന്നലെ 83.45 പോയിന്റ് (0.43 ശതമാനം) നേട്ടത്തോടെ 19,393.60 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. പോസിറ്റീവ് ട്രെൻഡിന്റെ തുടർച്ചയ്ക്ക് സൂചിക 19,425.00-ന് മുകളിൽ വ്യാപാരം ചെയ്തു നിലനിർത്തണം.

നിഫ്റ്റി അൽപം ഉയർന്ന് 19,320.70 ൽ വ്യാപാരം ആരംഭിച്ചു. മുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് 19,296.30 എന്ന താഴ്ന്ന നിലവാരത്തിലെത്തി. പിന്നീട് 19,425.90 എന്ന ഇൻട്രാഡേ ഹൈ പരീക്ഷിച്ചു, 19,393.60 ൽ ക്ലോസ് ചെയ്തു.

പൊതുമേഖലാ ബാങ്കുകളും മാധ്യമങ്ങളും ഒഴികെയുള്ള എല്ലാ മേഖലകളും നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. മെറ്റൽ, ഐടി, റിയൽറ്റി, എഫ്എംസിജി മേഖലകളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.

വിശാലവിപണി പോസിറ്റീവ് ആയിരുന്നു. 1272 ഓഹരികൾ ഉയർന്നു, 1004 എണ്ണം ഇടിഞ്ഞു, 136 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ ബജാജ് ഫിനാൻസ്, അദാനി പോർട്സ്, പവർഗ്രിഡ്, അദാനി എന്റർപ്രൈസസ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, റിലയൻസ്, എം ആൻഡ് എം, ബ്രിട്ടാനിയ, എസ്ബിഐ ലൈഫ് എന്നിവയ്ക്കാണ് പ്രധാന നഷ്ടം.

മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും താഴോട്ട് പക്ഷപാതം കാണിക്കുന്നു. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ (white candle)രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ പോസിറ്റീവ് പക്ഷപാതം കാണിക്കുന്നു.

സൂചികയ്ക്ക് 19,425 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ നീങ്ങുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. അല്ലെങ്കിൽ, ചെറിയ നെഗറ്റീവ് പ്രവണത പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 19,365 ലെവലിലാണ്. ഈ നിലയ്ക്ക് താഴെ, അടുത്ത ഹ്രസ്വകാല പിന്തുണ 19300 ലെവലിലാണ്.


 



പിന്തുണ - പ്രതിരാധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

19,365-19,300-19,250

റെസിസ്റ്റൻസ് ലെവലുകൾ

19,425-19,485-19,550

(15 മിനിറ്റ് ചാർട്ടുകൾ)


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 150.95 പോയിന്റ് നേട്ടത്തിൽ 44,002.00 ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങളും നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. എന്നാൽ സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ പോസിറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 43,950 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടരുകയാണെങ്കിൽ, ഇന്നും പോസിറ്റീവ് ട്രെൻഡ് തുടരാം. അല്ലെങ്കിൽ, ഒരു ചെറിയ നെഗറ്റീവ് പ്രവണത പ്രതീക്ഷിക്കാം.




 


ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

43,950 - 43,720 -43,500

പ്രതിരോധ നിലകൾ

44,200- 44,400 -44,600

(15 മിനിറ്റ് ചാർട്ടുകൾ) 

Tags:    

Similar News