നിഫ്റ്റിക്ക് 24,500ല്‍ പിന്തുണ, താഴേക്ക് നീങ്ങിയാല്‍ തകര്‍ച്ച തുടരും
ജൂലൈ 19 ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 269.95 പോയിന്റ് (1.09%) ഇടിഞ്ഞ് 24,530.90 ലാണ് ക്ലോസ് ചെയ്തത്. ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലായ 24,500ന് താഴെ സൂചിക നീങ്ങുകയാണെങ്കില്‍ മാന്ദ്യം തുടരും.
നിഫ്റ്റി ഉയര്‍ന്ന് 24,853.80ലാണ് വ്യാപാരം തുടങ്ങിയത്. ഈ ലെവല്‍ തന്നെ ദിവസത്തിലെ ഉയര്‍ന്ന നിരക്കാണ്. തുടര്‍ന്ന് സൂചിക ഇടിഞ്ഞ് 24,508.20ല്‍ എത്തി. 24,530.90ല്‍ ക്ലോസ് ചെയ്തു. എല്ലാ മേഖലകളും താഴ്ന്നു. മെറ്റല്‍, ഓട്ടോ, റിയല്‍റ്റി, മീഡിയ എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട മേഖലകള്‍. 426 ഓഹരികള്‍ ഉയര്‍ന്നു, 2,109 ഓഹരികള്‍ ഇടിഞ്ഞു, 104 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റി സൂചികയില്‍ കൂടുതല്‍ നേട്ടം ഇന്‍ഫാേസിസ്, ഐ.ടി.സി, ഏഷ്യന്‍ പെയിന്റ്‌സ്, ബ്രിട്ടാനിയ എന്നിവയ്ക്കാണ്. ടാറ്റാ സ്റ്റീല്‍, ബി.പി.സി.എല്‍, ഹീറോ മോട്ടോ കോര്‍പ്, ഹിന്‍ഡാല്‍കോ എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം.
മൊമെന്റം സൂചകങ്ങള്‍ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീര്‍ഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക ഡെയ്ലി ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഒരു ബെയറിഷ് എന്‍വലപ്പിംഗ് പാറ്റേണ്‍ പോലെ കാണപ്പെടുന്നു.
ഈ കാന്‍ഡില്‍സ്റ്റിക്ക് സമീപകാല അപ്ട്രെന്‍ഡിലെ മാന്ദ്യത്തെയും ട്രെന്‍ഡ് താഴേക്ക് മാറ്റാനുള്ള സാധ്യതയെയും സൂചിപ്പിക്കുന്നു. സ്ഥിരീകരണത്തിനായി, വരും ദിവസം സൂചിക ബെയറിഷ് എന്‍വലിംഗ് പാറ്റേണിനു താഴെ നിലനില്‍ക്കണം. അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 24,500ലാണ്. സൂചിക ഈ നിലയ്ക്ക് താഴേക്ക് നീങ്ങുകയാണെങ്കില്‍, വരും ദിവസങ്ങളിലും തകര്‍ച്ച തുടരും. സൂചികയ്ക്ക് 24,600ല്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്.
ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 24,500 -24,400 -24,300
റെസിസ്റ്റന്‍സ് 24,600 -24,700 -24,800
(15മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,500 -24,000
പ്രതിരോധം 25,000 -25,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 355.10 പോയിന്റ് നഷ്ടത്തില്‍ 52,265.60ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ് സൂചിക ക്ലോസ് ചെയ്തത്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലാേസ് ചെയ്തു.
ഈ പാറ്റേണ്‍ ഒരു കരടി ഹറാമി പാറ്റേണ്‍ പോലെ കാണപ്പെടുന്നു. ഈ പാറ്റേണ്‍ സൂചിപ്പിക്കുന്നത് ബുള്ളിഷ് ട്രെന്‍ഡ് റിവേഴ്‌സ് ചെയ്യുകയാണ്. സ്ഥിരീകരണത്തിനായി, വരും ദിവസം സൂചിക ഹറാമി പാറ്റേണിനു താഴെ വ്യാപാരം ചെയ്തു നിലനില്‍ക്കണം. സൂചികയ്ക്ക് 52,200ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങുകയാണെങ്കില്‍, വരും ദിവസങ്ങളിലും ബെയറിഷ് ട്രെന്‍ഡ് തുടരാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം 52,400 ലാണ്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട്
52,200 -52,000 -51,800
പ്രതിരോധ നിലകള്‍
52,600 -52,600 -52,800
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍ ഹ്രസ്വകാല സപ്പോര്‍ട്ട് 51,900 -50,650
പ്രതിരോധം 53,250 -54,500.