നിഫ്റ്റി ഉയര്‍ച്ച തുടര്‍ന്നേക്കാം; 22,500ല്‍ ഇന്‍ട്രാഡേ പിന്തുണ

മെയ് 21 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-05-22 08:10 IST

നിഫ്റ്റി 27.05 പോയിന്റ് (0.12 ശതമാനം) ഉയര്‍ന്ന് 22,529.10 ക്ലോസ് ചെയ്തു. സൂചിക 22,500 ലെവലിന് മുകളില്‍ തുടര്‍ന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരും.

നിഫ്റ്റി താഴ്ന്ന് 22,404.60ല്‍ വ്യാപാരം ആരംഭിച്ചു. സൂചിക ക്രമേണ ഉയര്‍ന്ന് 22,591.10 എന്ന ഉയര്‍ന്ന നിലവാരം പരീക്ഷിച്ചു, 22,529.10 ല്‍ ക്ലോസ് ചെയ്തു.
മെറ്റല്‍, പൊതുമേഖലാ ബാങ്കുകള്‍, മാധ്യമങ്ങള്‍ എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍. ഫാര്‍മയും. വിശാലവിപണി നെഗറ്റീവ് ആയിരുന്നു. 1,006 ഓഹരികള്‍ ഉയര്‍ന്നു, 1,473 ഓഹരികള്‍ ഇടിഞ്ഞു, 133 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റി 50ക്കു കീഴില്‍ ഏറ്റവും കൂടുതല്‍ നേട്ടം ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ടാറ്റാ സ്റ്റീല്‍, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ എന്നിവയ്ക്കാണ്. നെസ്ലെ, ഹീറോ മോട്ടോകോ, മാരുതി, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ കൂടുതല്‍ നഷ്ടത്തിലായി.
നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഉയര്‍ച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. നിഫ്റ്റിക്ക് 22,500 ലെവലില്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. മുന്നേറ്റം തുടരുന്നതിന്, സൂചിക ഈ നിലയ്ക്ക് മുകളില്‍ തുടരേണ്ടതുണ്ട്. 22,600 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം.


ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 22,500-22,400-22,300
റെസിസ്റ്റന്‍സ് 22,600-22,700-22,800
(15-മിനിറ്റ് ചാര്‍ട്ടുകള്‍).
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 22,250-21,750
പ്രതിരോധം 22,800-23,300.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 151.30 പോയിന്റ് നഷ്ടത്തില്‍ 48,048.20ല്‍ ക്ലോസ് ചെയ്തു. മൊമന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. എന്നാല്‍ സൂചിക ദീര്‍ഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ അല്പം നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 48,000ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ നീങ്ങുകയാണെങ്കില്‍, വരും ദിവസങ്ങളിലും ഇടിവ് തുടരാം. അല്ലെങ്കില്‍, പിന്തുണ ഏരിയയില്‍ നിന്ന് ഒരു പിന്‍വലിയല്‍ റാലി പ്രതീക്ഷിക്കാം. 48,250 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം.



 ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍

48,000-47,800-47,600
പ്രതിരോധ നിലകള്‍
48,250 -48,500 -48,750
(15 മിനിറ്റ് ചാര്‍ട്ടുകള്‍).
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക്
ഹ്രസ്വകാല സപ്പോര്‍ട്ട് 47,750 -46,650
പ്രതിരോധം 48,550 -49,500.
Tags:    

Similar News