സമാഹരണ സാധ്യതയിലേക്ക് ചൂണ്ടി സൂചികകൾ
മുന്നേറ്റത്തിന്റെ തുടർച്ചയ്ക്ക്, നിഫ്റ്റി 19,445 ലെവലിന് മുകളിൽ നീങ്ങേണ്ടതുണ്ട്. സൂചിക 19,380-ന് താഴെ നിൽക്കുകയാണെങ്കിൽ, ഇന്ന് താഴോട്ടുള്ള പ്രവണത പ്രതീക്ഷിക്കാം
നിഫ്റ്റി ഇന്നലെ 2.85 പോയിന്റ് (0.01 ശതമാനം) നേട്ടത്തോടെ 19,396.45 ലാണ് സെഷൻ അവസാനിപ്പിച്ചത്. പോസിറ്റീവ് ട്രെൻഡിന്റെ തുടർച്ചയ്ക്ക് സൂചിക 19,445.00-ന് മുകളിൽ വ്യാപാരം ചെയ്തു നിലനിർത്തണം.
നിഫ്റ്റി അൽപ കയറി 19,417.10 ൽ വ്യാപാരം തുടങ്ങി. രാവിലെ 19443.50 എന്ന ഇൻട്രാഡേയിലെ . ഉയർന്ന നിലവാരം പരീക്ഷിച്ചു. തുടർന്ന് 19381-19445 എന്ന ട്രേഡിംഗ് ബാൻഡിൽ സൂചിക കയറിയിറങ്ങി. ഫ്ലാറ്റ് നോട്ടിൽ 19,396.45 ൽ ക്ലോസ് ചെയ്തു.
മെറ്റൽ, എഫ്എംസിജി, മീഡിയ, ഓട്ടോ മേഖലകൾ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പൊതുമേഖലാ ബാങ്കുകൾ, ഫാർമ ഐടി, ധനകാര്യ സേവനങ്ങൾ എന്നിവയ്ക്കാണു പ്രധാന നഷ്ടം.
വിശാല വിപണി പോസിറ്റീവ് ആയിരുന്നു.1465 ഓഹരികൾ ഉയർന്നു, 817 ഓഹരികൾ ഇടിഞ്ഞു, 133 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ്, എച്ച്ഡിഎഫ്സി ലെെഫ്, ഐടിസി, എൻടിപിസി എന്നിവയ്ക്കാണ് ഏറ്റവും അധികം നേട്ടം. പ്രധാന നഷ്ടം ബിപിസിഎൽ, സിപ്ല, ബജാജ് ഫിൻ സെർവ്, ഐഷർ മോട്ടോഴ്സ് എന്നിവയ്ക്കാണ്.
മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും താഴോട്ടുള്ള പക്ഷപാതം കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ (black candle)രൂപപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണസാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 19,445-ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്, പിന്തുണ 19,380-ലാണ്.
മുന്നേറ്റത്തിന്റെ തുടർച്ചയ്ക്ക്, നിഫ്റ്റി സൂചിക 19,445 ലെവലിന് മുകളിൽ നീങ്ങേണ്ടതുണ്ട്. സൂചിക 19,380-ന് താഴെ നിൽക്കുകയാണെങ്കിൽ, ഇന്ന് താഴോട്ടുള്ള പ്രവണത പ്രതീക്ഷിക്കാം. അടുത്ത, ഹ്രസ്വകാല പിന്തുണ 19300 ലെവലിൽ തുടരുന്നു.
പിന്തുണ-പ്രതിരാേധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,380-19,300-19,250
റെസിസ്റ്റൻസ് ലെവലുകൾ
19,445-19,485-19,550
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 8.75 പോയിന്റ് നഷ്ടത്തിൽ 43,993.25 ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്.
മൊമെന്റം സൂചകങ്ങളും നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 43,950 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ നീങ്ങുകയാണെങ്കിൽ ഇന്നും നെഗറ്റീവ് പ്രവണത തുടരാം. പോസിറ്റീവ് ട്രെൻഡിന് സൂചിക 44,150 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
43,950 -43,720 -43,500
പ്രതിരോധ നിലകൾ
44,150-44,350 -44,550
(15 മിനിറ്റ് ചാർട്ടുകൾ)