വിപണിയിൽ ബെയറിഷ് പ്രവണത തുടർന്നേക്കാം
നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്
ജൂൺ 22 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്
ഇന്നലെ നിഫ്റ്റി 85.60 പോയിന്റ് (0.45 ശതമാനം) താഴ്ന്ന് 18,771.25 ലാണ് ക്ലോസ് ചെയ്തത്. എക്കാലത്തെയും ഉയർന്ന നിലയായ 18,887 സൂചികയുടെ പ്രതിരോധമായി പ്രവർത്തിക്കുന്നു.
നിഫ്റ്റി കാര്യമായ മാറ്റമില്ലാതെ 18,853.60 ന് വ്യാപാരം തുടങ്ങി. രാവിലെ തന്നെ ഇൻട്രാഡേയിലെ ഉയർന്ന നില 18,886.60 പരീക്ഷിച്ചു. പിന്നീട് സൂചിക ഇടിഞ്ഞ് 18,759.50 എന്ന ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 18,771.25 ൽ ക്ലോസ് ചെയ്തു.
ലോഹങ്ങളും മീഡിയയും ഒഴികെയുള്ള എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. പൊതുമേഖലാ ബാങ്കുകൾ, റിയൽറ്റി, ഐടി, എഫ്എംസിജി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 742 ഓഹരികൾ ഉയർന്നു, 1486 എണ്ണം ഇടിഞ്ഞു, 148 എണ്ണം മാറ്റമില്ലാതെ തുടർന്നു. നിഫ്റ്റിയിൽ ഡിവിസ് ലാബ്, എൽ ആൻഡ് ടി, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം ടാറ്റാ സ്റ്റീൽ, ബജാജ് ഫിനാൻസ്, ടാറ്റാ കൺസ്യൂമർ പ്രാെഡക്ട്സ്, ടാറ്റാ മോട്ടോഴ്സ് എന്നിവയ്ക്കാണ്.
നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസത്തെ ഡോജി കാൻഡിലിനു ശേഷം സൂചിക ദൈനംദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ആക്കം കരടികൾക്ക് അനുകൂലമായി നിലകൊള്ളുന്നു എന്നാണ്.
ഉയർന്ന ഭാഗത്ത് എക്കാലത്തെയും ഉയർന്ന 18,887 സൂചികയുടെ പ്രതിരോധമായി പ്രവർത്തിക്കുന്നു. ബുള്ളിഷ് ട്രെൻഡിലേക്കു മാറാൻ ഈ ലെവലിന് മുകളിൽ സൂചിക ക്ലോസ് ചെയ്യേണ്ടതുണ്ട്. ഈ നിലയ്ക്ക് താഴെ, സൂചിക കുറച്ച് ദിവസത്തേക്ക് സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 18,600 ലെവലിൽ തുടരുന്നു.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
18,760-18,700-18,650
റെസിസ്റ്റൻസ് ലെവലുകൾ
18,820-18,887-18,950
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 134.35 പോയിന്റ് നഷ്ടത്തിൽ 43,724.85 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക ഡെയ്ലി ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി 43,700 എന്ന ഹ്രസ്വകാല പിന്തുണയ്ക്ക് സമീപം ക്ലോസ് ചെയ്തു. സൂചിക ഈ നിലയ്ക്ക് താഴെ നീങ്ങുകയാണെങ്കിൽ, ഹ്രസ്വകാല ട്രെൻഡ് താഴേക്ക് മാറിയേക്കാം. അല്ലാത്തപക്ഷം, അടുത്തിടെയുള്ള സമാഹരണം കുറച്ച് ദിവസത്തേക്ക് തുടരാം. ഒരു ബുള്ളിഷ് ട്രെൻഡിന്, സൂചിക 44,500 ലെവലിന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
43,700 -43,500 -43,300
പ്രതിരോധ നിലകൾ
43,900 -44,100 -44,300
(15 മിനിറ്റ് ചാർട്ടുകൾ)