ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യത, നിഫ്റ്റിക്ക് 25,850 ൽ ഹ്രസ്വകാല പ്രതിരോധം
സെപ്റ്റംബർ 20 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 375.15 പോയിൻറ് (1.48%) ഉയർന്ന് 25,790.95 ൽ ക്ലോസ് ചെയ്തു. 25,850 എന്ന ഹ്രസ്വകാല പ്രതിരോധ നില മറികടന്നാൽ ബുള്ളിഷ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 25,525.90ൽ വ്യാപാരം തുടങ്ങി. ഈ ട്രെൻഡ് സെഷനിലുടനീളം തുടർന്ന് 25,790.95 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 25,849.30 എന്ന റെക്കോർഡ് ഉയരം പരീക്ഷിച്ചു. പൊതുമേഖലാ ബാങ്ക് ഒഴികെ എല്ലാ മേഖലകളും നല്ല നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. റിയൽറ്റി, ഓട്ടോ, മെറ്റൽ, ഫിനാൻഷ്യൽ സർവീസ് മേഖലകൾ കൂടുതൽ നേട്ടമുണ്ടാക്കി. 1628 ഓഹരികൾ ഉയരുകയും 984 ഓഹരികൾ ഇടിയുകയും 104 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിക്ക് കീഴിലുള്ള ഏറ്റവും കൂടുതൽ നേട്ടം മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, എൽ ആൻഡ് ടി എന്നിവയ്ക്കാണ്. ഗ്രാസിം, എസ്ബിഐ, ഇൻഡസ് ഇൻഡ് ബാങ്ക്, ടിസിഎസ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. പ്രതിദിന ചാർട്ടിൽ റിലേറ്റീവ് സ്ട്രെൻഗ്ത് ഇൻഡിക്കേറ്റർ (RSI) 70 നു മുകളിൽ ആയി. ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
സൂചികയ്ക്ക് 25,850 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. ഇൻട്രാഡേ പിന്തുണ 25,750 ൽ. ബുള്ളിഷ് ട്രെൻഡ് തുടരുന്നതിന് സൂചിക 25,850 നു മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം. അങ്ങനെയായാൽ വരും ദിവസങ്ങളിൽ സൂചിക അടുത്ത ഹ്രസ്വകാല പ്രതിരോധമായ 26,350 പരീക്ഷിച്ചേക്കാം. മറിച്ച്, സൂചിക ഈ നിലയ്ക്ക് താഴെയാണെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക പ്രതിരോധ നിലയ്ക്ക് താഴെ സമാഹരിക്കപ്പെടാം.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 25,750 -25,650 -25,550 പ്രതിരോധം 25,850 -25,925 -26,000
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 25,350 -24,800
പ്രതിരോധം 25,850 -26,350.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 755.60 പോയിൻ്റ് നേട്ടത്തിൽ 53,793.20 ലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് നിർദ്ദേശിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വൈറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സൂചികയ്ക്ക് 54,500 ൽ പ്രതിരോധമുണ്ട്. പിന്തുണ 53,400 ആണ്. സൂചിക 53,400 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരും.
ഇൻട്രാഡേ സപ്പോർട്ട്
53,750 -53,500 -53,200
പ്രതിരോധം 54,000 -54,250 -54,500
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ വ്യാപാരികൾക്കു
പിന്തുണ 53,400 -52,100
പ്രതിരോധം 54,500 -55,600.