സൂചകങ്ങൾ പോസിറ്റീവ് ചായ്‌വിൽ
ഏപ്രിൽ 21 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്;
നിഫ്റ്റി 0.40 പോയിന്റ് താഴ്ന്ന് 17,624.05 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 17,534 ന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് മൊമെന്റം തുടരും.നി
ഫ്റ്റി ഉയർന്ന് 17,639.80 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ ഇൻട്രാഡേയിലെ ഉയർന്ന നില 17,663.20 ൽ പരീക്ഷിച്ചു. അതിനുശേഷം സൂചിക ഇടിഞ്ഞ് 17,553.90 എന്ന ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 17,624.05 ൽ ക്ലോസ് ചെയ്തു. മീഡിയ, എഫ്എംസിജി, ഐടി, ഫാർമ എന്നിവ നേട്ടത്തിൽ ക്ലോസ് ചെയ്തു.
റിയൽ എസ്റ്റേറ്റ്, മെറ്റൽ, ഓട്ടോ, പൊതുമേഖലാ ബാങ്കുകൾ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. വിപണി നെഗറ്റീവ് ആയിരുന്നു. 835 ഓഹരികൾ ഉയർന്നു, 1308 ഓഹരികൾ ഇടിഞ്ഞു, 222 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ഐടിസി, ടിസിഎസ്, ബ്രിട്ടാനിയ, വിപ്രോ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, എച്ച്‌ഡിഎഫ്‌സി ലൈഫ്, ടെക് മഹീന്ദ്ര, അഡാനി എന്റർപ്രൈസസ്, എസ്ബിഐ ലൈഫ് എന്നിവയ്ക്കാണ് പ്രധാന നഷ്ടം.
മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരിയും പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക ദൈനംദിന ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തിയെങ്കിലും ഉയരുകയോ താഴുകയാേ ചെയ്യാതെ വ്യാപാരം അവസാനിപ്പി.ച്ചു. സൂചികയ്ക്ക് 17,535 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. കഴിഞ്ഞ മൂന്ന് ട്രേഡിംഗ് സെഷനുകളിൽ, സൂചിക 17,580-17,535 എന്ന സപ്പോർട്ട് ഏരിയയ്ക്ക് മുകളിൽ സമാഹരിച്ചു. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നില നിന്നാൽ സമീപകാല പോസിറ്റീവ് ട്രെൻഡ് തുടരും. സപ്പോർട്ട് ലെവലിന് താഴെ പോയാൽ ഹ്രസ്വകാല ട്രെൻഡ് താഴേക്ക് തിരിഞ്ഞേക്കാം. സൂചികയ്ക്ക് 17,865 ലെവലിൽ പ്രതിരോധമുണ്ട്.
പിന്തുണ - പ്രതിരോധനിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,585-17,530-17,500
റെസിസ്റ്റൻസ് ലെവലുകൾ
17,640-17,685-17,720
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 151.50 പോയിന്റ് നഷ്ടത്തിൽ 42,118 ലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. പക്ഷേ, സൂചിക ഡെയ്‌ലി ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് മെഴുകുതിരി രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 42,000-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്താൽ ഹ്രസ്വകാല ട്രെൻഡ് താഴേക്ക് മാറിയേക്കാം. ബുള്ളിഷ് പ്രവണതയ്ക്ക്, സൂചിക 42,400 എന്ന ഇൻട്രാഡേ പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 42,000 -41,800 -41,600
പ്രതിരോധ നിലകൾ
42,200 -42,400 -42,500
(15 മിനിറ്റ് ചാർട്ടുകൾ)