ബാങ്ക് നിഫ്റ്റിയിൽ പോസിറ്റീവ് പ്രവണത തുടരാൻ സാധ്യത
ദീർഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികൾ പോസിറ്റീവ് പക്ഷപാതം കാണിക്കുന്നു.
നിഫ്റ്റി ഇന്നലെ 47.55 പോയിന്റ് (0.25 ശതമാനം) നേട്ടത്തോടെ 19,444.00 ലാണ് സെഷൻ അവസാനിപ്പിച്ചത്. പോസിറ്റീവ് പ്രവണതയുടെ തുടർച്ചയ്ക്ക് സൂചിക 19,440-ന് മുകളിൽ വ്യാപാരം ചെയ്തു നിലനിർത്തണം.
നിഫ്റ്റി ഉയർന്ന് 19,439.20 ൽ വ്യാപാരം ആരംഭിച്ചു. മുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് 19,366.60 എന്ന താഴ്ന്ന നിലവാരത്തിലെത്തി. തുടർന്ന് ഇൻട്രാഡേയിലെ ഉയർന്ന നില 19,472 ൽ പരീക്ഷിച്ചു. 19,444 ൽ ക്ലോസ് ചെയ്തു.
ബാങ്കുകൾ, ഫിനാൻഷ്യൽ സർവീസ്, മീഡിയ, റിയൽറ്റി മേഖലകൾ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ എഫ്എംസിജി, മെറ്റൽ, ഫാർമ, ഓട്ടോ മേഖലകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. വിശാല വിപണി പോസിറ്റീവ് ആയിരുന്നു. 1293 ഓഹരികൾ ഉയർന്നു, 978 ഓഹരികൾ ഇടിഞ്ഞു, 145 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം അഡാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ്, സൺ ഫാർമ, ഭാരതി എയർടെൽ എന്നിവയ്ക്കാണ്.
മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു. എങ്കിലും ദീർഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികൾ പോസിറ്റീവ് പക്ഷപാതം കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി കാൻഡിൽ (doji candle)രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ പോസിറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 19,440-ൽ ഇൻട്രാഡേ പിന്തുണയുണ്ട്. ഉയർച്ച തുടരാൻ സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിൽക്കേണ്ടതുണ്ട്. അടുത്ത ഇൻട്രാ ഡേ പ്രതിരോധം 19,500ൽ തുടരുന്നു. 19,440 നു താഴെ, നേരിയ നെഗറ്റീവ് പ്രവണത ഇന്ന് പ്രതീക്ഷിക്കാം.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,440-19,370-19,300
റെസിസ്റ്റൻസ് ലെവലുകൾ
19,500-19,550-19,600
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 485.80 പോയിന്റ് നേട്ടത്തിൽ 44,479.10 ലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. എന്നാൽ സൂചിക ഡെയ്ലി ചാർട്ടിൽ നീളമുള്ള വെെറ്റ് കാൻഡിൽ(white candle) രൂപപ്പെടുത്തി 44,500 എന്ന ഹ്രസ്വകാല പ്രതിരോധത്തിന് സമീപം ക്ലോസ് ചെയ്തു.
സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ പോസിറ്റീവ് ട്രെൻഡ് വരും ദിവസങ്ങളിലും തുടരാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഇതിനു താഴെ സമാഹരിക്കപ്പെട്ടേക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,300 - 44,100 - 43,900
പ്രതിരോധ നിലകൾ
44,500-44,700, 44,900
(15 മിനിറ്റ് ചാർട്ടുകൾ)