മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ്; നിഫ്റ്റി 25,850 എന്ന പോയിന്റിന് മുകളിൽ തുടർന്നാൽ ബുള്ളിഷ് ട്രെൻഡ് തുടരും
സെപ്റ്റംബർ 24 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 1.35 പോയിൻ്റ് (0.01%) ഉയർന്ന് 25,940.40 ൽ ക്ലോസ് ചെയ്തു. 25,850 എന്ന ഹ്രസ്വകാല സപ്പോർട്ട് ലെവലിന് മുകളിൽ സൂചിക തുടർന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരും.
നിഫ്റ്റി താഴ്ന്ന് 25,921.40 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ 25,886.80 എന്ന ഇൻട്രാഡേയിലെ താഴ്ന്ന നിലയിലെത്തി. തുടർന്ന് സൂചിക ഉയർന്ന് 25,940.40 ൽ ക്ലോസ് ചെയ്യുന്നതിന് മുമ്പ് റെക്കോർഡ് ഉയരം 26,011.60 ൽ പരീക്ഷിച്ചു.
മെറ്റൽ, ഐടി, ഓട്ടോ, ഫാർമ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ, പൊതുമേഖലാ ബാങ്കുകൾ, എഫ്എംസിജി, റിയൽറ്റി, സ്വകാര്യ ബാങ്കുകൾ എന്നിവയ്ക്കാണു പ്രധാന നഷ്ടം. 1186 ഓഹരികൾ ഉയർന്നു, 1453 ഓഹരികൾ ഇടിഞ്ഞു, 84 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റിക്ക് കീഴിൽ ഏറ്റവും വലിയ നേട്ടം ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ, പവർഗ്രിഡ്, ടെക് മഹീന്ദ്ര എന്നിവയ്ക്കാണ്. കൂടുതൽ നഷ്ടം നേരിട്ടത് എസ്ബിഐ ലൈഫ്, ഹിന്ദുസ്ഥാൻ യൂണിലീവർ, ഗ്രാസിം, അൾട്രാടെക് എന്നിവയ്ക്കാണ്.
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ഉയർന്ന നിരക്കിന് മുകളിൽ ക്ലോസ് ചെയ്തു. കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളിൽ, സൂചിക 25,850 എന്ന ഹ്രസ്വകാല പിന്തുണയ്ക്ക് മുകളിലായി തുടരുന്നു. വരും ദിവസങ്ങളിൽ, സൂചിക ഈ നിലയ്ക്ക് മുകളിലായിരുന്നാൽ ബുള്ളിഷ് ട്രെൻഡ് തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 26,000 ലാണ്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 25,900 -25,820 -25,700
പ്രതിരോധം 26,000 -26,075 -26,150
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 25,850 -25,350
പ്രതിരോധം 26,400 -27,000.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 137.20 പോയിൻ്റ് നഷ്ടത്തിൽ 53,968.60 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് നിർദ്ദേശിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിൻ്റെ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 54,200 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്, പിന്തുണ 53,900 ആണ്. ബുള്ളിഷ് ട്രെൻഡിലാകാൻ സൂചിക ഇൻട്രാഡേ റെസിസ്റ്റൻസ് 54,200 മറികടക്കേണ്ടതുണ്ട്. സൂചിക 53,900 ന് താഴെ നീങ്ങിയാൽ ഇന്ന് നേരിയ നെഗറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം.
ഇൻട്രാഡേ സപ്പോർട്ട്
53,900 -53,700 -53,450
പ്രതിരോധം 54,200 -54,400 -54,600
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ വ്യാപാരികൾക്ക്
ഹ്രസ്വകാല പിന്തുണ 53,400 -52,100
പ്രതിരോധം 54,500 -55,600.