സാങ്കേതിക വിശകലനം: ഓഹരി വിപണിയുടെ മുന്നേറ്റം, സാധ്യതകള്‍ ഇതാണ്

ഷെയർ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം;

Update:2022-11-25 09:30 IST

നവംബര്‍ 24ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി


സാങ്കേതിക വിശകലനം 
നിഫ്റ്റി 18,500ലെ പ്രതിരോധത്തിനു സമീപം ക്ലോസ് ചെയ്തു, ഇന്ന് ഇതിനു മുകളില്‍ ക്ലോസ് ചെയ്താല്‍ മുന്നേറ്റം തുടരാം.
നിഫ്റ്റി 216.85 പോയിന്റ് (1.19%) ഉയര്‍ന്ന് 18,484.10ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി രാവിലെ നേട്ടത്തോടെ 18,326.10ല്‍വ്യാപാരം ആരംഭിച്ചു. ഈ ആക്കം സെഷനില്‍ ഉടനീളം തുടര്‍ന്നു. 18,529.70ല്‍ ഉയര്‍ന്നനില പരീക്ഷിച്ചിട്ട് 18484.10 ല്‍ ക്ലോസ് ചെയ്തു . എല്ലാ മേഖലകളും നേട്ടത്തില്‍ അവസാനിച്ചു. ഐടി, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ബാങ്കുകള്‍, എഫ്എംസിജി എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 1259 ഓഹരികള്‍ ഉയര്‍ന്നു, 898 എണ്ണം ഇടിഞ്ഞു, 163 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. ഡെയ്ലി ചാര്‍ട്ടില്‍ വെളുത്ത മെഴുകുതിരി രൂപപ്പെട്ട് ദിവസത്തിലെ ഉയര്‍ന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. ഉയരുമ്പോള്‍ സൂചികയ്ക്ക് 18,500 ല്‍ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്താല്‍ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരാം. സൂചികയ്ക്ക് 18,135-18,000 ലെവലില്‍ ഹ്രസ്വകാല പിന്തുണയുണ്ട്
പിന്തുണ-പ്രതിരോധ നിലകള്‍

ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 18,450-18,400-18,350 റെസിസ്റ്റന്‍സ് ലെവലുകള്‍ 18,525-18,600-18,650 (15 മിനിറ്റ് ചാര്‍ട്ടുകള്‍)



താങ്ക്‌സ്ഗിവിംഗ് ഡേ മൂലം യുഎസ് വിപണികള്‍ക്ക് ഇന്നലെ അവധിയായിരുന്നു. യൂറോപ്യന്‍ വിപണികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ഏഷ്യന്‍ വിപണികള്‍ രാവിലെ താഴ്ചയിലാണ്. നിഫ്റ്റി ഇന്ന് നേട്ടമില്ലാതെ വ്യാപാരം തുടങ്ങാം.
വിദേശ നിക്ഷേപകര്‍ 1,231.98 കോടി രൂപയ്ക്ക് ഓഹരി കള്‍ വാങ്ങി. എന്നാല്‍ സ്വദേശി ഫണ്ടുകളും സ്ഥാപന ങ്ങളും 235.66 കോടിയുടെ വില്‍പനക്കാരായി .
ബാങ്ക് നിഫ്റ്റി: ഹ്രസ്വകാല പ്രവണത ബുള്ളിഷ്



ബാങ്ക് നിഫ്റ്റി 346.30 പോയിന്റ് ഉയര്‍ന്ന് 43,075.40 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. പ്രതിദിന ചാര്‍ട്ടില്‍, വെളുത്ത മെഴുകുതിരി രൂപപ്പെട്ട് റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. ഈ സാങ്കേതിക ഘടകങ്ങള്‍ കൂടുതല്‍ ഉയരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. ഉയരുമ്പോള്‍ ഹ്രസ്വകാല പ്രതിരോധം 44,000 ലെവലിലാണ്.
പിന്തുണ-പ്രതിരോധ നിലകള്‍

ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 43,000-42,800-42,600 റെസിസ്റ്റന്‍സ് ലെവലുകള്‍ 43,200-43,400-43,600 (15 മിനിറ്റ് ചാര്‍ട്ടുകള്‍)


Tags:    

Similar News