നിഫ്റ്റി ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്താൽ ഹ്രസ്വകാല ട്രെൻഡ് പോസിറ്റീവ്, ഇല്ലെങ്കിൽ സമീപകാല മാന്ദ്യം തുടരും

ജൂലൈ 25 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-07-26 08:30 IST
നിഫ്റ്റി 7.40 പോയിൻ്റ് (0.05%) താഴ്ന്ന് 24,406.10 ലാണ് ക്ലോസ് ചെയ്തത്. പോസിറ്റീവ് ട്രെൻഡിനായി സൂചിക 24,450-24,500 റെസിസ്റ്റൻസ് ലെവലിന് മുകളിൽ ക്ലോസ് ചെയ്യണം.
നിഫ്റ്റി കുത്തനേ താഴ്ന്ന് 24,230.90 ൽ വ്യാപാരം തുടങ്ങി. സൂചിക ക്രമേണ ഉയർന്ന് 24,406.10 ൽ ക്ലോസ് ചെയ്യുന്നതിന് മുമ്പ് ഇൻട്രാഡേ ഹൈയായ 24,426.20 പരീക്ഷിച്ചു. ഓട്ടോ, ഫാർമ, മീഡിയ മേഖലകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. മെറ്റൽ, ബാങ്കുകൾ, റിയൽറ്റി, ധനകാര്യ സേവനങ്ങൾ എന്നിവ നഷ്ടത്തിലായി.
1281 ഓഹരികൾ ഉയരുകയും 1250 ഓഹരികൾ ഇടിയുകയും 114 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാല വിപണി പോസിറ്റീവ് ആയിരുന്നു.
ടാറ്റാ മോട്ടോഴ്‌സ്, ഒഎൻജിസി, എസ്ബിഐ ലൈഫ്, ബിപിസിഎൽ എന്നിവയാണ് നിഫ്റ്റി സൂചികയിലെ
ഉയർന്ന നേട്ടക്കാർ. ആക്‌സിസ്‌ ബാങ്ക്, നെസ്‌ലെ, ടൈറ്റൻ, ഐസിഐസിഐ ബാങ്ക് എന്നിവയാണ് പ്രധാന നഷ്ടം നേരിട്ടത്.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 24,450 -24,500 ഏരിയയിൽ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്താൽ ഹ്രസ്വകാല ട്രെൻഡ് പോസിറ്റീവ് ആയി മാറും. അല്ലാത്തപക്ഷം, സമീപകാല മാന്ദ്യം വരും ദിവസങ്ങളിലും തുടരും. സൂചികയ്ക്ക് 24,350 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,350 -24,275 -24,200
പ്രതിരോധം 24,450 -24,550 -24,630
(15-മിനിറ്റ് ചാർട്ടുകൾ)

 

പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,000 -23,365
പ്രതിരോധം 24,500 -25,000.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 428.25 പോയിൻ്റ് നഷ്ടത്തിൽ 50,888.75 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 50,650 ൽ ഹ്രസ്വകാല പിന്തുണയുണ്ട്, കൂടാതെ സൂചിക ഓവർസോൾഡ് മേഖലയിൽ തുടരുന്നു. 50,650 എന്ന സപ്പോർട്ട് ലെവൽ കൈവശം വച്ചാൽ, ഒരു പുൾബാക്ക് റാലിക്ക് സാധ്യതയുണ്ട്. അല്ലെങ്കിൽ, സമീപകാല മാന്ദ്യം തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 51,100 ലാണ്.
ഇൻട്രാഡേ വ്യാപാരികൾക്ക്,
സപ്പോർട്ട് ലെവലുകൾ
50,800 -50,600 -50,300
പ്രതിരോധ നിലകൾ
51,000 -51,400 -51,700
(15-മിനിറ്റ് ചാർട്ടുകൾ).

 

പൊസിഷണൽ വ്യാപാരികൾക്ക്
ഹ്രസ്വകാല സപ്പോർട്ട് 50,650 -49,300
പ്രതിരോധം 51,900 -53,250.
Tags:    

Similar News