നിഫ്റ്റി 23,670ന് മുകളിൽ തുടർന്നാൽ വരും ദിവസങ്ങളിൽ പോസിറ്റീവ് ട്രെൻഡ്

ജൂൺ 25 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-06-26 08:21 IST
നിഫ്റ്റി 183.45 പോയിൻ്റ് (0.78%) ഉയർന്ന് 23,721.30 എന്ന റെക്കോർഡ് നിലയിലാണ് ക്ലോസ് ചെയ്തത്. സൂചിക 23,670 നു മുകളിൽ തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ പോസിറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം.
നിഫ്റ്റി ഉയർന്ന് 23,577 ൽ വ്യാപാരം ആരംഭിച്ചു. ഈ പോസിറ്റീവ് ട്രെൻഡ് സെഷനിലുടനീളം തുടർന്ന് 23,721.30 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് റെക്കോർഡ് ഉയരമായ 23,754.20 പരീക്ഷിച്ചു. ധനകാര്യ സേവനങ്ങൾ, ബാങ്കുകൾ, ഐടി എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ, റിയൽറ്റി, മെറ്റൽ, മീഡിയ, എഫ്എംസിജി എന്നിവ നഷ്ടത്തിലായി. 1098 ഓഹരികൾ ഉയർന്നു, 14195 ഓഹരികൾ ഇടിഞ്ഞു, 98 എണ്ണം മാറ്റമില്ലാതെ തുടർന്നു.
ശ്രീറാം ഫിൻ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ കൂടുതൽ നേട്ടം ഉണ്ടാക്കിയത്. ബിപിസിഎൽ, ഐഷർ മോട്ടോഴ്സ്, പവർ ഗ്രിഡ്, ഏഷ്യൻ പെയിൻ്റ്സ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീർഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 23,670 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. 23,750 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 23,670 -23,600 -23,545
പ്രതിരോധം 23,750 -23,815 -23,875
(15-മിനിറ്റ് ചാർട്ടുകൾ)



 


പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 23,350 -22,800
പ്രതിരോധം 23,800 -24,250.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 902.05 പോയിൻ്റ് നേട്ടം രേഖപ്പെടുത്തി 52,606 എന്ന റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ഹ്രസ്വകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി റെക്കോർഡ് ഉയരത്തിന് സമീപം ക്ലോസ് ചെയ്തു. സൂചികയ്ക്ക് 52,300 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. 52,750 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
52,400 -52,150 -51,800
പ്രതിരോധ നിലകൾ
52,750 -53,000 -53,300
(15 മിനിറ്റ് ചാർട്ടുകൾ).



 


പൊസിഷനൽ ട്രേഡർമാർക്ക്
ഹ്രസ്വകാല സപ്പോർട്ട് 52,300 -51,000
പ്രതിരോധം 53,600 -55,000.
Tags:    

Similar News