നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെ; ഇടിവ് തുടരാം

അടുത്ത ഹ്രസ്വകാല സപ്പോർട്ട് ലെവൽ 18,880

Update:2023-10-26 08:58 IST

(ഒക്ടോബർ 25 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത് ) 

നിഫ്റ്റി ഇന്നലെ 159.6 പോയിന്റ് (0.83 ശതമാനം) നഷ്ടത്തിൽ 19,122.15 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 19200-ന് താഴെ തുടരുന്നിടത്തോളം ബെയറിഷ് പ്രവണത തുടരും.

നിഫ്റ്റി അൽപം ഉയർന്ന് 19,286.4-ൽ വ്യാപാരം ആരംഭിച്ചു, രാവിലെ സൂചിക 19,347.3 ൽ ഇൻട്രാഡേയിലെ ഉയർന്ന നിലവാരം പരീക്ഷിച്ചു. തുടർന്ന് സൂചിക ഇടിഞ്ഞ് 19,074.20 എന്ന താഴ്ന്ന നിലയിലെത്തി. 19,122.15 ൽ ക്ലോസ് ചെയ്തു. 

പൊതുമേഖലാ ബാങ്കുകളും ലോഹങ്ങളും ഒഴികെയുള്ള എല്ലാ മേഖലകളും താഴ്ന്ന് അവസാനിച്ചു. മാധ്യമങ്ങൾ, ഐടി, സ്വകാര്യ ബാങ്കുകൾ, റിയൽറ്റി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 

വിപണിഗതി നെഗറ്റീവ് ആയിരുന്നു, 674 ഓഹരികൾ ഉയർന്നു, 1706 എണ്ണം താണു, 95 എണ്ണം മാറ്റമില്ലാതെ തുടരുന്നു.

നിഫ്റ്റിയിൽ കോൾ ഇന്ത്യ, ടാറ്റാ സ്റ്റീൽ, ഹിൻഡാൽകാേ, ടാറ്റാ കൺസ്യൂമർ എന്നിവ കൂടുതൽ നേട്ടം ഉണ്ടാക്കി. കൂടുതൽ നഷ്ടം ഇൻഫോസിസ്, അദാനി എന്റർപ്രൈസസ്, സിപ്ല, അപ്പോളോ ഹോസ്പിറ്റൽസ് എന്നിവയ്ക്കാണ്.

നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. ആക്ക സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ലോംഗ് ബ്ലാക്ക്  കാൻഡിൽ (black candle) രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. നിഫ്റ്റി മുൻ സപ്പോർട്ട് ലെവലായ 19,200 ന് താഴെയാണ് ക്ലോസ് ചെയ്തത്. ഇവയെല്ലാം സൂചിപ്പിക്കുന്നത് കൂടുതൽ ഇടിവിനുള്ള സാധ്യതയാണ്. നിഫ്റ്റി 19200-ന് താഴെ തുടരുന്നിടത്തോളം ബെയ്റിഷ് ട്രെൻഡ് തുടരും. അടുത്ത ഹ്രസ്വകാല സപ്പോർട്ട് ലെവൽ 18,880 ലാണ്.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

19,080-19,000-18,900

റെസിസ്റ്റൻസ് ലെവലുകൾ

19,175-19,265-19,350

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 18,880-18,500-ൽ, പ്രതിരോധം 19,200 -19,500-ൽ. 

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 319.20 പോയിന്റ് നഷ്ടത്തിൽ 42,832.00 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് താഴെ തുടരുന്നു.

ഡെയ്‌ലി ചാർട്ടിൽ നീണ്ട ബ്ലാക്ക്  കാൻഡിൽ രൂപീകരിച്ച സൂചിക, ദിവസത്തിന്റെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം അവസാനിച്ചു. ഈ പാറ്റേൺ കൂടുതൽ ഇടിവിനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 42,500 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് താഴെ വ്യാപാരം ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. പുൾബായ്ക്ക് റാലി തുടങ്ങാൻ സൂചിക 43,000 ന് മുകളിൽ നീങ്ങേണ്ടതുണ്ട്. 




ഇൻട്രാഡേ ട്രേഡിംഗിനു സപ്പോർട്ട് ലെവലുകൾ

42,800 -42,600 -42,400.

പ്രതിരോധ നിലകൾ

43,000 -43,200 -43,400

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 42,500-42,000 ലും പ്രതിരോധം 43,000 -43,500 ലും തുടരും.

Tags:    

Similar News