മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണതയിൽ

നിഫ്റ്റി 19,825 ലെ ഇൻട്രാഡേ പ്രതിരോധത്തിന് മുകളിൽ നീങ്ങുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം

Update:2023-07-27 09:01 IST

നിഫ്റ്റി ഇന്നലെ  97.7 പോയിന്റ് (0.50 ശതമാനം) നേട്ടത്തോടെ 19,778.30 ക്ലോസ് ചെയ്തു. 19,825-ന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ആക്കം തുടരാം.

നിഫ്റ്റി ഉയർന്ന് 19,733.30 ൽ വ്യാപാരം തുടങ്ങി. ഈ ആക്കം സെഷനിലുടനീളം തുടർന്നു. 19,778.30 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് നിഫ്റ്റി 19,825 ലെ ഇൻട്രാഡേ ഉയർന്ന നിലവാരം പരീക്ഷിച്ചു.

ഓട്ടോ ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടത്തിൽ ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്കുകൾ, റിയൽറ്റി, എഫ്എംസിജി, മീഡിയ എന്നിവയാണ് ഏറ്റവുമധികം നേട്ടം കൈവരിച്ചത്.

1121 ഓഹരികൾ ഉയർന്നു, 1086 ഓഹരികൾ ഇടിഞ്ഞു, 193 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു. നിഫ്റ്റിയിൽ എൽ ആൻഡ് ടി, ഐടിസി, ബ്രിട്ടാനിയ, റിലയൻസ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം ബജാജ് ഫിനാൻസ്, ബജാജ് ഫിൻ സെർവ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര എന്നിവയ്ക്കാണ്.

 സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. തുടർച്ചയായ മൂന്ന് ബ്ലായ്ക്ക് കാൻഡിലുകൾക്കു ശേഷം സൂചിക ഒരു വെെറ്റ് കാൻഡിൽ (white candle)രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. കാളകൾക്ക് അനുകൂലമായ ആക്കം നിലനിൽക്കുന്നുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

സൂചിക 19,825 ലെ ഇൻട്രാഡേ പ്രതിരോധത്തിന് മുകളിൽ നീങ്ങുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 19,600 ലെവലിൽ തുടരുന്നു.



പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

19,760-19,700-19,650

റെസിസ്റ്റൻസ് ലെവലുകൾ

19,825-19,900-19,975

(15 മിനിറ്റ് ചാർട്ടുകൾ)


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 217.35 പോയിന്റ് നേട്ടത്തിൽ 46,062.35 ലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ബ്ലാക്ക് കാൻഡിലിന് ഉള്ളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഒരു ബുള്ളിഷ് ഹറാമി പാറ്റേൺ പോലെ കാണപ്പെടുന്നു. ഈ പാറ്റേൺ ബെയ്റിഷ് ട്രെൻഡ് റിവേഴ്സ് ചെയ്യുന്നതായി സൂചിപ്പിക്കുന്നു. സ്ഥിരീകരണത്തിനായി, വരും ദിവസം സൂചിക ഹറാമി പാറ്റേണിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം.

നിഫ്റ്റിക്ക് 46,100 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 46,100 ലെവലിൽ തുടരുന്നു. പിന്തുണ 45,500 ലെവലിലാണ്.





ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

45,850 - 45,650 - 45,450

പ്രതിരോധ നിലകൾ

46,150 -46,350 -46,550

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News