നിഫ്റ്റിക്ക് 22,000 നില നിർണായകം: ഇനി നഷ്ടത്തിലേക്കോ നേട്ടത്തിലേക്കോ

മാർച്ച് 26 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update: 2024-03-27 03:05 GMT

നിഫ്റ്റി 92.05 പോയിന്റ് (0.42 ശതമാനം) ഇടിഞ്ഞ് 22,004.70ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 22,000 ലെവലിന് താഴെ പോയാൽ ഡൗൺ ട്രെൻഡ് തുടരും.

നിഫ്റ്റി താഴ്ന്ന് 21,947.90ൽ വ്യാപാരം ആരംഭിച്ചു. സൂചിക തിരിച്ചുകയറി ഇൻട്രാഡേയിലെ ഉയർന്ന നിലവാരം 22,073.20ൽ പരീക്ഷിച്ചു. 22,004.70ൽ ക്ലോസ് ചെയ്തു. റിയൽറ്റി, മെറ്റൽ, പൊതുമേഖലാ ബാങ്കുകൾ എന്നിവ ഉയർന്നു ക്ലോസ് ചെയ്തു, മാധ്യമങ്ങൾ, ഐ.ടി, ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 845 ഓഹരികൾ ഉയർന്നു, 1615 എണ്ണം ഇടിഞ്ഞു, 110 എണ്ണം മാറ്റമില്ലാതെ തുടരുന്നു. നിഫ്റ്റിയിൽ ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, ബ്രിട്ടാനിയ, അദാനി പോർട്സ് എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. കൂടുതൽ നഷ്ടം പവർഗ്രിഡ്, ഐഷർ മോട്ടോഴ്സ് ഭാരതി എയർടെൽ, വിപ്രോ എന്നിവയ്ക്കായിരുന്നു.

നിഫ്റ്റി അഞ്ച് ദിവസത്തെ മൂവിംഗ് ശരാശരിക്ക് മുകളിലാണ്. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 22,000ൽ ഇൻട്രാഡേ പിന്തുണയുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് താഴെ നിന്നാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. സൂചിക സപ്പോർട്ട് ലെവലിന് മുകളിൽ തുടരുകയാണെങ്കിൽ, ഒരു പുൾബാക്ക് റാലി പ്രതീക്ഷിക്കാം.


ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 22,000 -21,915 -21,850

പ്രതിരോധം 22,070 -22,150 -22,225

(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ ട്രേഡിംഗ്:

ഹ്രസ്വകാല പിന്തുണ 21,850 -21,200

പ്രതിരോധം 22,500 -23,000.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 263.55 പോയിൻ്റ് നഷ്ടത്തിൽ 46,600.20ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. എന്നാൽ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. ഇൻട്രാഡേ സപ്പോർട്ട് 46,540 ലെവലിലാണ്, അതേസമയം പ്രതിരോധം 46,800 ആണ്. സൂചിക 46,540ന് താഴെയാണ് നീങ്ങുന്നതെങ്കിൽ, ഡൗൺ ട്രെൻഡ് ഇന്നും തുടരാം. അല്ലെങ്കിൽ, പിന്തുണയുടെ തലത്തിൽ നിന്ന് ഒരു പുൾബാക്ക് റാലി പ്രതീക്ഷിക്കാം.


ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 46,540 -46,400 -46,200

പ്രതിരോധ നിലകൾ

46,800 -47,000 -47,200

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡർമാർക്കു

ഹ്രസ്വകാല സപ്പോർട്ട് 46,000 -44,500

പ്രതിരോധം 47,000 -48,500.

Tags:    

Similar News