പോസിറ്റീവ് സൂചകങ്ങള്‍ക്കൊപ്പം പുതിയ ഉയരങ്ങളിലെത്താന്‍ നിഫ്റ്റി
ഫെബ്രുവരി 27 ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 76.30 പോയിന്റ് (0.34 ശതമാനം) ഉയര്‍ന്ന് 22,198.35ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 22,175 ലെവലിന് മുകളില്‍ തുടര്‍ന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് ഇന്നും തുടരാം.
നിഫ്റ്റി താഴ്ന്ന് 22,090.20ല്‍ വ്യാപാരം ആരംഭിച്ചു. രാവിലെ തന്നെ 22085.70 എന്ന ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. പിന്നീട്, സൂചിക ഉയര്‍ന്ന് 22,218.30 എന്ന ഇന്‍ട്രാഡേ ഹൈ പരീക്ഷിച്ചു. 22,198.35ല്‍ ക്ലോസ് ചെയ്തു.
റിയല്‍റ്റി, ഐ.ടി, ഓട്ടോ, ഫാര്‍മ എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍, മാധ്യമങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍, ധനകാര്യ സേവനങ്ങള്‍, എഫ്.എം.സി.ജി എന്നിവ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 825 ഓഹരികള്‍ ഉയര്‍ന്നു, 1,619 ഓഹരികള്‍ ഇടിഞ്ഞു, 102 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിയില്‍ ടാറ്റാ മോട്ടോഴ്സ്, ടി.സി.എസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഹീറോ മോട്ടോകോ, ബജാജ് ഫിനാന്‍സ്, എസ്.ബി.ഐ, ഡിവിസ് ലാബ് എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. മാത്രമല്ല, സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി ദിവസത്തിലെ ഉയര്‍ന്ന നിലവാരത്തിനടുത്തു ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ പോസിറ്റീവ് പക്ഷപാതം കാണിക്കുന്നു.
ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 22,175ലാണ്. സൂചിക ഈ നിലയ്ക്ക് മുകളില്‍ തുടരുകയാണെങ്കില്‍ ഇന്നും പോസിറ്റീവ് ട്രെന്‍ഡ് തുടരാം. നിഫ്റ്റിക്ക് 22,250ല്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 22,175-22,100-22,075
റെസിസ്റ്റന്‍സ് ലെവലുകള്‍ 22,250-22,300-22,350
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ വ്യാപാരികള്‍ക്കു ഹ്രസ്വകാല സപ്പോര്‍ട്ട് 22,125-21,500
പ്രതിരോധം 22,500-23,000.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 11.55 പോയിന്റ് നേട്ടത്തില്‍ 46,588.05ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ഒരു ചെറിയ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിനു തൊട്ടു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ പോസിറ്റീവ് പക്ഷപാതം കാണിക്കുന്നു.
സൂചികയ്ക്ക് 46,500ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളില്‍ തുടരുകയാണെങ്കില്‍ ഇന്നും പോസിറ്റീവ് ട്രെന്‍ഡ് തുടരാം. സൂചികയ്ക്ക് 46,800ല്‍ ഹ്രസ്വകാല പ്രതിരോധമുണ്ട്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 46,500-46,300-46,100
പ്രതിരോധ നിലകള്‍ 46,800-47,000-47,200
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്കു ഹ്രസ്വകാല സപ്പോര്‍ട്ട് 45,600-44,500
പ്രതിരോധം 47,000-48,500.