വിപണിയിൽ നെഗറ്റീവ് പ്രവണത തുടർന്നേക്കാം

നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിൽ

Update:2023-07-28 08:57 IST

നിഫ്റ്റി ഇന്നലെ  ഉയർന്ന് 19,850.90 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ ദിവസത്തെ ഉയർന്ന നില 19,867.60 ൽ പരീക്ഷിച്ചു. പിന്നീട് ക്രമേണ താണ് 19,603.60 എന്ന താഴ്ന്ന നിലയിലെത്തി. ഒടുവിൽ 19,659.90 ൽ ക്ലോസ് ചെയ്തു.

ഫാർമ, ഹെൽത്ത് കെയർ, റിയൽറ്റി, പിഎസ്‌യു ബാങ്ക് എന്നീ മേഖലകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഓട്ടോ, ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ട മേഖലകൾ. 1065 ഓഹരികൾ ഉയർന്നു, 1153 ഓഹരികൾ ഇടിഞ്ഞു, 183 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിക്ക് കീഴിൽ, സിപ്ല, സൺ ഫാർമ, ഡിവിസ് ലാബ്, അപ്പോളോ ഹോസ്‌പിറ്റൽസ് എന്നിവയാണ് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. പ്രധാന നഷ്ടം മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക്‌ മഹീന്ദ്ര, ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ്, ബ്രിട്ടാനിയ എന്നിവയ്ക്കാണ്.

സൂചിക ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. ആക്ക സൂചകങ്ങൾ ന്യൂട്രൽ പ്രവണത സൂചിപ്പിക്കുന്നു. മാത്രമല്ല, സൂചിക പ്രതിദിന ചാർട്ടിൽ ഒരു ബ്ലാക്ക് കാൻഡിൽ(black candle) രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഇതെല്ലാം സൂചിപ്പിക്കുന്നത് ആക്കം കരടികൾക്ക് അനുകൂലമായി മാറുന്നു എന്നാണ്.

സൂചിക 19,600-ന്റെ പിന്തുണയ്‌ക്ക് താഴെ നീങ്ങുകയാണെങ്കിൽ നെഗറ്റീവ് പ്രവണത തുടരാം. നിഫ്റ്റിക്ക് 19,700 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. 



പിന്തുണ - പ്രതിരാേധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

19,600-19,525-19,450

റെസിസ്റ്റൻസ് ലെവലുകൾ

19,700-19,785-19,850

(15 മിനിറ്റ് ചാർട്ടുകൾ)


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 383.05 പോയിന്റ് നഷ്ടത്തിൽ 45,679.30 ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എന്നാൽ മൊമെന്റം സൂചകങ്ങൾ ന്യൂട്രൽ പ്രവണത സൂചിപ്പിക്കുന്നു, മാത്രമല്ല, സൂചിക ദൈനംദിന ചാർട്ടിൽ ബ്ലാക്ക്  കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലാേസ് ചെയ്തു. സൂചികയ്ക്ക് 45,500-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. ഈ നിലയ്ക്ക് താഴെയാണ് ക്ലോസ് ചെയ്യുന്നതെങ്കിൽ, വരും ദിവസങ്ങളിലും ഇടിവ് തുടരാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക 45,500 എന്ന സപ്പോർട്ട് ലെവലിന് മുകളിൽ സമാഹരിക്കപ്പെട്ടേക്കാം. ഒരു പുൾബായ്ക്ക് റാലിക്ക്, സൂചിക 45,850 നു മുകളിൽ നീങ്ങേണ്ടതുണ്ട്.




 

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

45,600 -45,400 -45200

പ്രതിരോധ നിലകൾ

45,850-46,100, 46,300

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News