നിഫ്റ്റി നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു; ഇൻട്രാഡേ പിന്തുണ 22,385ൽ

ഏപ്രിൽ 26 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-04-29 08:28 IST

നിഫ്റ്റി 150.40 പോയിൻ്റ് (0.67 ശതമാനം) ഇടിഞ്ഞ് 22,419.95ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഇൻട്രാഡേ സപ്പോർട്ട് ലെവൽ 22,385ന് താഴെ നിലനിന്നാൽ ഡൗൺ ട്രെൻഡ് തുടരും.

നിഫ്റ്റി അൽപം ഉയർന്ന് 22,620.40ൽ വ്യാപാരം തുടങ്ങിയെങ്കിലും ആക്കം തുടരുന്നതിൽ പരാജയപ്പെട്ടു, സൂചിക ക്രമേണ ഇടിഞ്ഞ് 22,385.60 എന്ന താഴ്ന്ന നിലയിലെത്തി. 22,419.95ൽ ക്ലോസ് ചെയ്തു.

മീഡിയ, ഫാർമ, റിയൽറ്റി, ഐ.ടി എന്നിവ പ്രധാന നേട്ടമുണ്ടാക്കിയപ്പോൾ ധനകാര്യ സേവനങ്ങൾ, ബാങ്കുകൾ, ഓട്ടോ എന്നിവയ്ക്കാണ് പ്രധാന നഷ്ടം. 1,234 ഓഹരികൾ ഉയർന്നു, 1,214 എണ്ണം ഇടിഞ്ഞു, 152 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റി 50യിൽ ടെക് മഹീന്ദ്ര, ഡിവിസ് ലാബ്, മൈൻഡ് ട്രീ, ബജാജ് ഓട്ടോ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ കൂടുതൽ നഷ്ടം ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ഇൻഡസ് ഇൻഡ് ബാങ്ക്, നെസ്‌ലെ എന്നിവയ്ക്കാണ്.

നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. എങ്കിലു സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതത്തെ സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 22,385 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നിലനിന്നാൽ ഇടിവ് ഇന്നും തുടരാം. ഒരു പുൾബാക്ക് റാലിക്ക്, സൂചിക 22,475 എന്ന പ്രതിരോധത്തെ മറികടക്കേണ്ടതുണ്ട്.


ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 22,385 -22,300 -22,220

പ്രതിരോധം 22,475 -22,500 -22,625

(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ ട്രേഡിംഗ്:

ഹ്രസ്വകാല പിന്തുണ 22,250 -22,700

പ്രതിരോധം 22,775 -23,250.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 293.90 പോയിൻ്റ് നഷ്ടത്തിൽ 48,201.05ലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എങ്കിലും സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 48,100 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ നീങ്ങുകയാണെങ്കിൽ, മാന്ദ്യം തുടരും. 48300 ആണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. സൂചിക ഈ ലെവൽ മറികടക്കുകയാണെങ്കിൽ, ഒരു പുൾബാക്ക് റാലി പ്രതീക്ഷിക്കാം.


ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 48,100 -47,860 -47,650

പ്രതിരോധ നിലകൾ 48,300 -48,500 -48,675

(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡർമാർക്കു

ഹ്രസ്വകാല സപ്പോർട്ട് 47,000 -46,000

പ്രതിരോധം 48,500 -49,500.

Tags:    

Similar News