മൊമെന്റം സൂചകങ്ങളിൽ നെഗറ്റീവ് ചായ്‌വ്
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിയിലും താഴെ
നിഫ്റ്റി ഇന്നലെ 40.25 പോയിന്റ്(0.21 ശതമാനം) നേട്ടത്തോടെ 19,306.05ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 19,250-19,375 എന്ന ട്രേഡിംഗ് ബാൻഡിൽ കുറച്ച് ദിവസത്തേക്ക് സമാഹരിക്കപ്പെട്ടേക്കാം.
നിഫ്റ്റി അൽപം ഉയർന്ന് 19,298.30 ൽ വ്യാപാരം തുടങ്ങി. മുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് സൂചിക 19,249.70 എന്ന താഴ്ന്ന നിലയിലെത്തി. പിന്നീട് സൂചിക ഉയർന്ന് 19,366.80 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു, ഒടുവിൽ നിഫ്റ്റി 19,306.05 ൽ, ഓപ്പണിംഗ് ലെവലിന് സമീപം ക്ലോസ് ചെയ്തു.
ഐടിയും എഫ്എംസിജിയും ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. റിയൽറ്റി, ഫാർമ, പൊതുമേഖലാ ബാങ്കുകൾ, ഓട്ടോ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. 1225 ഓഹരികൾ ഉയർന്നു, 1082 ഓഹരികൾ ഇടിഞ്ഞു, 110 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ പവർ ഗ്രിഡ്, എൽ ആൻഡ് ടി, മഹീന്ദ്ര, സിപ്ല എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. റിലയൻസ്, അദാനി എന്റർപ്രൈസസ്, ഹിൻഡാൽകോ, നെസ്‌ലെ എന്നിവയ്ക്കാണു പ്രധാന നഷ്ടം.
മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിയിലും താഴെയാണ്. പ്രതിദിന ചാർട്ടിൽ, സൂചിക ഒരു ഡോജി കാൻഡിൽ രൂപപ്പെടുത്തി മുൻ പ്രതിരോധ നിലയായ19,300 ന് മുകളിൽ ക്ലോസ് ചെയ്തു. ഈ ഡോജി കാൻഡിൽ (doji candle) പാറ്റേൺ ഒരു സമാഹരണ ഘട്ടത്തിനുള്ള സാധ്യത സൂചിപ്പിക്കുന്നു. സപ്പോർട്ടും റെസിസ്റ്റൻസ് ലെവലും പരിശോധിക്കുമ്പോൾ, സൂചികയ്ക്ക് ഇൻട്രാഡേ പിന്തുണ 19,250-ലും പ്രതിരോധം 19,375-ലും ഉണ്ട്. വ്യക്തമായ ദിശാസൂചന കിട്ടാൻ, സൂചിക ഈ തലങ്ങളിൽ ഒന്നിൽ നിന്ന് ബ്രേക്ക്ഔട്ട് നേടിയിരിക്കണം.
പിന്തുണ - പ്രതിരാേധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,250-19,175-19,100
റെസിസ്റ്റൻസ് ലെവലുകൾ
19,320-19,375-19,440
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 263.20 പോയിന്റ് നേട്ടത്തിൽ 44,494.65ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. ഒപ്പം ആക്കം സൂചകങ്ങളും പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ ഒരു വെെറ്റ് കാൻഡിൽ (white candle)രൂപപ്പെടുത്തി 44,500 എന്ന ഹ്രസ്വകാല റെസിസ്റ്റൻസ് ലെവലിന് സമീപം ക്ലോസ് ചെയ്തു. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് വരും ദിവസങ്ങളിലും തുടരാം. അല്ലെങ്കിൽ, സൂചിക ബുള്ളിഷ് ട്രെൻഡ് തുടരുന്നതിന് മുമ്പ് കുറച്ച് ദിവസത്തേക്ക് ഈ നിലയ്ക്ക് താഴെയായി സമാഹരണം നടത്താം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,350 -44,150 -43,950
പ്രതിരോധ നിലകൾ
44,550-44,725 -44,900
(15 മിനിറ്റ് ചാർട്ടുകൾ)