സാങ്കേതിക വിശകലനം: നിഫ്റ്റിയുടെ തകര്‍പ്പന്‍ പ്രകടനം ഇനിയും തുടരുമോ ?
ഷെയർ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം;
സാങ്കേതിക വിശകലനം
ഡിസംബര്‍ ഒന്നിലെ മാര്‍ക്കറ്റ് ക്ലോസിംഗ് അടിസ്ഥാനമാക്കി.
നിഫ്റ്റി 18,812.50 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു, ഈ ആക്കം വരും ദിവസ ങ്ങളിലും തുടരാം.
നിഫ്റ്റി 54.15 പോയിന്റ് (0.29%) ഉയര്‍ന്ന് 18,812.50 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി രാവിലെ നേട്ടത്തോടെ 18,871.90 ല്‍ ഓപ്പണ്‍ ചെയ്ത ശേഷം എക്കാലത്തെയും ഉയര്‍ന്ന 18,887.60 പരീക്ഷിച്ചു. പിന്നീട്, 18,778.20 എന്ന താഴ്ന്ന നിലയിലേക്ക് വീണു, ഒടുവില്‍ 18,812.50 ല്‍ ക്ലോസ് ചെയ്തു. ഐടി, പിഎസ്യു ബാങ്ക്, മീഡിയ, റിയല്‍റ്റി എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍, അതേസമയം എഫ്എംസിജി, ഓട്ടോ, ഫാര്‍മ, പ്രൈവറ്റ് ബാങ്കുകള്‍ എന്നിവ നഷ്ടത്തിലായി.
1282 ഓഹരികള്‍ ഉയര്‍ന്നു, 854 എണ്ണം ഇടിഞ്ഞു, 184 എണ്ണംമാറ്റമില്ലാതെ തുടരുന്നു.
സാങ്കേതികമായി മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. നിഫ്റ്റിക്ക് ഇന്‍ട്രാഡേ പിന്തുണയായി 18,778 വര്‍ത്തിക്കുന്നു. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാല്‍ ഇന്ന് ചെറിയ നെഗറ്റീവ് പ്രവണത പ്രതീക്ഷിക്കാം. ബുള്ളിഷ് പ്രവണതയുടെ തുടര്‍ച്ചയ്ക്ക്, സൂചിക 18,900 ലെവലിന് മുകളില്‍ ട്രേഡ് ചെയ്യേണ്ടതുണ്ട്.
പിന്തുണ-പ്രതിരോധ നിലകള്‍
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 18,778-18,725-18,650
റെസിസ്റ്റന്‍സ് ലെവലുകള്‍ 18,850-18,900-18,950 (15 മിനിറ്റ് ചാര്‍ട്ടുകള്‍)
യുഎസ് വിപണി താഴ്ചയില്‍ അവസാനിച്ചെങ്കിലും യൂറോപ്യന്‍ വിപണികള്‍ കാര്യമായ വ്യത്യാസമില്ലാതെയാണു ക്ലോസ് ചെയ്തത്. ഏഷ്യന്‍ വിപണികള്‍ താഴ്ന്നാണു വ്യാപാരം നടത്തുന്നത്. എസ്ജിഎക്സ് നിഫ്റ്റി 18,916 ലെവലിലാണ്. ഇതു മുമ്പത്തെ ക്ലോസിംഗിനേക്കാള്‍ താഴെയാണ്. നിഫ്റ്റി ഇന്ന് ചെറിയ താഴ്ചയോടെ ഓപ്പണ്‍ ചെയ്യാം. എഫ്‌ഐ ഐകള്‍ 1,565.93 കോടിയുടെ ഓഹരികള്‍ വിറ്റു, എന്നാല്‍ സ്വദേശി സ്ഥാപനങ്ങള്‍ 2,664.98 കോടിയുടെ ഓഹരികള്‍ വാങ്ങി.
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത -ബുള്ളിഷ്
ബാങ്ക് നിഫ്റ്റി 29.65 പോയിന്റ് ഉയര്‍ന്ന് 43,260.65 എന്ന റെക്കോര്‍ഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശ രികളും ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. സൂചിക ദൈനംദിന ചാര്‍ട്ടില്‍ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഉയരുമ്പോള്‍ സൂചികയ്ക്കു 43,500 ലെവലില്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്. ബുള്ളിഷ് പ്രവണതയുടെ തുടര്‍ച്ചയ്ക്ക്, സൂചിക ഈ നിലയ്ക്ക് മുകളില്‍ ക്ലോസ് ചെയ്യേണ്ടതുണ്ട്. അടുത്തുള്ള ഹ്രസ്വകാല പിന്തുണ 43,000 ലെവലിലാണ്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 43200-43000-42850
റെസിസ്റ്റന്‍സ് ലെവലുകള്‍ 43,350-43,500-43,700 (15 മിനിറ്റ് ചാര്‍ട്ടുകള്‍)