നിഫ്റ്റിക്ക് 22,625ല്‍ ഇന്‍ട്രാഡേ പിന്തുണ; ഈ നിലയ്ക്ക് മുകളില്‍ നിലനിന്നാല്‍ ഇനിയും ഉയരാം
ഏപ്രിൽ 29 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി.
നിഫ്റ്റി 223.45 പോയിൻ്റ് (1.00 ശതമാനം) ഉയർന്ന് 22,643.40ൽ ക്ലോസ് ചെയ്തു. നിഫ്റ്റി ഇൻട്രാഡേ സപ്പോർട്ട് ലെവലായ 22,625ന് മുകളിൽ നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 22,475.60ൽ വ്യാപാരം തുടങ്ങി. ഈ പ്രവണത സെഷനിലുടനീളം തുടർന്ന് 22,643.40ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 22,655.80 എന്ന ഉയർന്ന നില പരീക്ഷിക്കുകയും ചെയ്തു. ബാങ്കുകൾ, ഫിനാൻഷ്യൽ സർവീസുകൾ, ഫാർമസ്യൂട്ടിക്കൽസ്, മെറ്റൽ മേഖലകളിൽ കൂടുതൽ നേട്ടമുണ്ടായപ്പോൾ, റിയൽറ്റി, ഐ.ടി, ഓട്ടോ എന്നിവയ്ക്കാണ് പ്രധാന നഷ്ടം. 1,243 ഓഹരികൾ ഉയർന്നു, 1,214 എണ്ണം ഇടിഞ്ഞു, 144 എണ്ണം മാറ്റമില്ലാതെ തുടരുന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റി 50യിൽ ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, ഇൻഡസ് ഇൻഡ് ബാങ്ക്, അൾട്രാടെക് സിമൻ്റ് എന്നിവയാണ് ഏറ്റവും ഉയർന്ന നേട്ടം കുറിച്ചത്. എച്ച്.സി.എൽ ടെക്, അപ്പോളോ ഹോസ്പിറ്റൽസ്, ബജാജ് ഓട്ടോ, എച്ച്.ഡി.എഫ്.സി ലൈഫ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെൻ്റം സൂചകങ്ങൾ പാേസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വൈറ്റ് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിലെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയർച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 22,625 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ മുന്നേറ്റം ഇന്നും തുടരാം. ഹ്രസ്വകാല പ്രതിരോധം 22,775 ലെവലിലാണ്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 22,625 -22,550 -22,475 പ്രതിരോധം 22,700 -22,775 -22,850
(15-മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 22,250 -22,700
പ്രതിരോധം 22,775 -23,2500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 1223.00 പോയിൻ്റ് നേട്ടം രേഖപ്പെടുത്തി 49,424.05 എന്ന റെക്കോർഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ പാേസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ നീണ്ട വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സൂചികയ്ക്ക് 49,500 ലെവലിൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നില മറികടക്കുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 49,200 ആണ്
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 49,200 -48,900 -48,650
പ്രതിരോധ നിലകൾ 49,500 -49,800 -50,100
(15-മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ ട്രേഡർമാർക്കു ഹ്രസ്വകാല സപ്പോർട്ട് 48,500 -47,000
പ്രതിരോധം 49,500 -50,500.